കാബൂള്‍: അഫ്ഗാനിസ്ഥാന് വൈസ് പ്രസിഡണ്ട മാര്‍ഷല്‍ മുഹമ്മദ് ക്വാസിം ഫഹിം (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തജിക്ക് എത്തിനിക്ക് എന്ന ന്യുനപക്ഷവിഭാഗത്തിന്റെ നേതാവാണിദ്ദേഹം. പ്രതിരോധമന്ത്രിയായിരുന്നപ്പോള്‍ താലിബാനെ പുറത്താക്കാന്‍ 2001 ല്‍ രൂപംകൊണ്ട സഖ്യകക്ഷിയിലെ നേതാക്കളില്‍ പ്രമുഖനായിരുന്നു . 2009 ലാണ് ഇദ്ദേഹം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
2009 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. താലിബാന് നടത്തിയ റോക്കറ്റാക്രമണത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു. നിസാരപരിക്കുകളോടെയാണ് അന്ന് രക്ഷപ്പെട്ടത്. 2014 ഏപ്രില്‍ അഞ്ചിന് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫഹിമിന്റെ അന്ത്യമുണ്ടായത്. സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ഔദ്യേഗിക ദുഖാചരണം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: