കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബിജെ പി സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ബിജെ പിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍കൂടിയാണ് എ.എന്‍. രാധാകൃഷ്ണന്. ഇന്നലെ ഉച്ചയോടെ ദല്‍ഹിയിലാണ് പ്രഖ്യാപനം ഉണ്ടായത്.
ബി.ആര്. നാരായണപിള്ളയുടെയും, പങ്കജാക്ഷിയുടെയും മകനായി 1960 ജനുവരി പതിനഞ്ചിന് ചേരാനെല്ലൂരില്‍ ജനിച്ചു. പതിനാലാം വയസില്‍ അടിയന്തരാവസ്ഥക്കെതിരെ ലോകസംഘര്ഷസമിതിയുടെയും, ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ നടന്ന സത്യഗ്രഹസമരത്തില്‍ പങ്കുകൊണ്ട് മൃഗീയ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സത്യഗ്രഹിയായി മാറി.
പഠനത്തോടൊപ്പം അന്ന് മുതല്‍ രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗമായി മാറി. എ.എന്‍.ആര് എന്ന ചുരുക്കപേരില്‍ സൗഹൃദ സദസില്‍ അറിയപ്പെടുന്ന എ.എന്‍. രാധാകൃഷ്ണന് ബിരുദപഠനത്തിനുശേഷം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു. 1986 ല്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സുവര്‍ണ ജൂബിലി വിളംബര ജാഥാ ക്യാപ്റ്റനായി കേരളം മുഴുവന്‍ യാത്ര ചെയ്തു.
യുവ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ, സംസ്ഥാന ജനറല്‍ സെക്രട്ടറി, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, എറണാകുളം മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക സ്ഥാനങ്ങളിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
1996 ല്‍ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തില്‍ നിന്നും, 2009ല്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. കേരളത്തില്‍ നടന്ന എല്ലാ ബിജെപി സമരപരിപാടികളുടെയും സംഘാടകനും മുന്‍നിര പോരാളിയുമായിരുന്നു എ.എന്‍. രാധാകൃഷ്ണന്. എല്‍.കെ. അദ്വാനിയുടെ കേരളത്തിലെ യാത്രകളുടെ പ്രധാന സംഘാകടരില്‍ ഒരാളായിരുന്നു അദ്ദേഹം. നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ന് നടത്തിയ ബി ജെപി മഹാറാലിയുടെ സംഘാടനത്തിന്റെ പൂര്‍ണ ചുമതല അദ്ദേഹത്തിനായിരുന്നു. ഐടിഎഫ്സി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണദ്ദേഹം. ഭാര്യ അംബികാ രാധാകൃഷ്ണന്. മകള്‍ അഭിരാമി രാധാകൃഷ്ണന്. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: