കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നത് പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. 1984ല്‍ കരുണാകരന് സര്‍ക്കാരാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്ഷന് നടപ്പാക്കിയത്. ജീവനക്കാര്‍ക്ക്്് പെന്ഷന് നല്‍കുക എന്നത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയയാണ്. കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന് പറഞ്ഞ് പെന്ഷന് വെട്ടിച്ചുരുക്കിയതും കാലതാമസം വരുത്തുന്നതും പെന്‍ഷന്‍കാരോടുള്ള നീതി നിഷേധമാണെന്നും അവര്‍ ആരോപിച്ചു. വരവും ചെലവും കൂട്ടിമുട്ടാത്ത അവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ. ഇതിനായി നിലവിലെ മാനേജ്മെന്റിനെ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്ക് വഴി കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 150 കോടി രൂപയാണ്. ഇതില്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി 89 കോടി രൂപയും ദിവസേന ഡീസല്‍ചെലവ് പരമാവധി രണ്ടരക്കോടിയും ആവശ്യമാണ്. വായ്പ, തിരിച്ചടവ്, പലിശ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള തുക വേറെയും കണ്ടെത്തേണ്ടതുണ്ട്. പെന്ഷന് വെട്ടിച്ചുരുക്കിയും കാലതാമസം വരുത്തിയും നല്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന് എറണാകുളം മേഖലാസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ പ്രിയദര്‍ശിനി ഹാളില്‍ നടക്കും . ജില്ലാ പ്രസിഡന്റ് കെ. വി പൗലോസ് ഉത്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.ജസ്റ്റിന് കരിപ്പാട്ട്, കെ .പി ഗോപാലന്,കെ സി .മൈക്കല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: