കൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍ പി ജി ട്രക്കുകളും നാളെമുതല്‍ അനിശ്ചിതകാല സമരം നടത്തും. കൊച്ചിയില്‍ ചേര്‍ന്ന പെട്രോള്‍ പമ്പുടമകളുടേയും ലോറി ഉടമകളുടേയും തൊഴിലാളികളുടേയും സംയുക്ത കണ്‍വന്‍ഷനിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ട് ഡ്രൈവറും ഒരു ഹെല്‍പറും വേണമെന്നും രാവിലെ 8 മുതല്‍ 11 മണിവരേയും വൈകുന്നേരം നാല് മണി മുതല്‍ 6 മണിവരേയും ലോറികള്‍ ഓടാന്‍ പാടില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്വലിക്കണമെന്നാവാശ്യപ്പെട്ടാണ് സമരം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങള്‍ അരക്കിലോമീറ്റര്‍ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ അശാസ്ത്രീയവും അപ്രായോഗ്യവുമാണെന്നും അതിനാല്‍ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഓള് കേരള എല്‍ പി ജി ട്രക്ക് ആന്റ് ടാങ്കര്‍ ലോറി ഡീലേഴ്സ്, ഓണേഴ്സ്, വര്‍ക്കേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ എം. ഇബ്രാഹിംകുട്ടി , അഡ്വ. എ .വി ബിജു, കെ .വി പോള്‍, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: