കളമശ്ശേരി: ഇടത്താവളത്തിലെ അയ്യപ്പവിഗ്രഹം നീക്കാന്‍ ഗൂഢാലോചന നടക്കുന്നു. എച്ച്എംടി അധികൃതരുടെ അനുമതിയോടെ കഴിഞ്ഞ സീസണിലാണ് അവരുടെ ഭൂമിയില്‍ ഇടത്താവളം തുടങ്ങിയത്. ശബരിമല അയ്യപ്പന്മാര് ചൂഷണത്തിന് വിധേയമായപ്പോഴാണ് ഹിന്ദുഐക്യവേദി, വിശ്വഹിന്ദുപരിഷത്ത്, അയ്യപ്പസേവാ സംഘം, സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇടത്താവളമൊരുക്കിയതും നിരവധി അയ്യപ്പന്മാര്ക്ക് ആശ്രയമായി തീര്‍ന്നതും. സീസണ് കഴിഞ്ഞതോടുകൂടി അധികൃതര്‍ പന്തല്‍ പൊളിച്ചുകളയാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് പൊളിച്ചുകളഞ്ഞു. എന്നാല്‍ സ്ഥാപിച്ചിരുന്ന അയ്യപ്പവിഗ്രഹം നിലനിന്നിരുന്നു. ഇത് എടുത്തുമാറ്റാനാണ് അധികൃതര്‍ ശ്രമിച്ചത്.
ഇതുപോലെതന്നെ എച്ച്എംടി അധികൃതര്‍ അവരുടെ ഭൂമിയിലെ ഓര്‍ത്തഡോക്സ് പള്ളിയുടെ വിശേഷങ്ങളില്‍ കെട്ടുന്ന ഷാമിയാന അഴിച്ചുകളയുന്നുണ്ട്. പള്ളി നിലനില്‍ക്കുന്നുമുണ്ട്. എച്ച്എംടിയുടെ 378 ഏക്കറില്‍ നാല് ആരാധനാലയങ്ങള്‍ക്ക് അവര്‍ സൗജന്യമായി ഭൂമി നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിന് അയ്യപ്പഭക്തര്‍ സംഘടിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.സുരേഷ്, ജി.ഗിരീഷ്, പി.വി.ശ്രീവിജി, കെ.എസ്.ഉദയകുമാര്‍, ഏലൂര്‍ ഗോപിനാഥ്, എ.സുനില്‍ കുമാര്‍, കെ.പി.ഹരിഹരന്, ജി.സുധാകരന്, എ.തങ്കപ്പന്, ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: