ദേശീയ-അന്തര്‍ദേശീയ രംഗത്ത് മാറ്റത്തിന്റെ പാതയിലാണ് സ്ത്രീ സമൂഹം. കുടുംബമെന്ന മഹത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരും സംരക്ഷകരും ആയ സ്ത്രീ സമൂഹം പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതലായി കടന്നുവരുന്ന ഒരു കാലഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. പ്രവര്‍ത്തന മേഖലകളിലെല്ലാം കാര്യക്ഷമതയും കര്‍മ്മശേഷിയും കൊണ്ട് മികവ് തെളിയിക്കാന്‍ വനിതകള്‍ക്ക് സാധിച്ചിട്ടുണ്ട്.
തുല്യാവകാശത്തിന് വേണ്ടിയുള്ള സ്ത്രീ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട് എങ്കിലും ഇനിയും ഏറെ ദൂരം നമുക്ക് മുന്നേറാനുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും അതിവേഗം മാറുന്ന ലോകസാഹചര്യങ്ങള്‍ക്ക് അനുസൃതമായി വളരാനും ഉയരാനും സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്‍കാനും പകുതിയിലധികം വരുന്ന ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മാറ്റത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുന്നില്ല എന്നതാണ് നാം പലപ്പോഴും നേരിടുന്ന ഒരു പ്രധാനവെല്ലുവിളി. പിന്നോക്ക ദുര്‍ബല വിഭാഗങ്ങളിലെ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താനും സാമൂഹികവും സാമ്പത്തികവുമായ സ്വാശ്രയത്വം കൈവരിക്കാനും കഴിയുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സാമൂഹ്യ പുരോഗതി ഈ വിഭാഗങ്ങളിലെ വനിതകള്‍ക്ക് കൈവരിക്കാന്‍ കഴിയുകയുള്ളൂ.
സ്ത്രീ മുന്നേറുമ്പോള്‍ സമൂഹം മുന്നേറുന്നു. സ്ത്രീയിലൂടെ കുടുംബവും സമൂഹവും രാഷ്ട്രവും പുരോഗതി കൈവരിക്കുന്നു എന്നുള്ള മാറ്റത്തിന്റെ നവീന കാഴ്ച്ചപ്പാടാണ് ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന മുദ്രാവാക്യം.
പ്രതീക്ഷാ നിര്‍ഭരമായ പുതിയ കാലത്തിന്റെ ചാലകശക്തിയായി സ്ത്രീ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അന്തര്‍ദേശീയ വനിതാദിനം പ്രചോദനവും ഊര്‍ജ്ജവും നല്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: