Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘തന്റെ ഇടം’ കണ്ടെത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2014, 08:55 pm IST
in Lifestyle

ഇന്ന്‌ ആഗോള വനിതാദിനം. ഈ വനിതാദിവനത്തിലെ സന്ദേശം കി്ശൃശിഴ ഇവമിഴല എന്നാണ്‌. ലോകം ഇന്നും അസമമാണ്‌. സ്ത്രീകളുടെ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ടതും ഇപ്പോഴത്തെ മാറ്റമില്ലാത്ത സ്ഥിതിവിശേഷം (ടമേ്െ‍ ഝൗീ‍) വെല്ലുവിളിച്ച്‌ സ്ത്രീകള്‍ മുന്നേറണമെന്നും ആഹ്വാനമുണ്ട്‌. മാതൃകാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്നും സന്ദേശത്തില്‍ പറയുന്നു.

സന്ദേശം നല്‍കല്‍ ഒരു വെറും ചടങ്ങ്‌ മാത്രമാണ്‌. അത്‌ പ്രായോഗികമാക്കാനുള്ള ആത്മാര്‍ത്ഥത പുരുഷലോകത്തിനില്ല. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ അവകാശരഹിതരായ ന്യൂനപക്ഷമായിട്ടാണ്‌ പുരുഷലോകം രൂപീകരിച്ചിരിക്കുന്നത്‌. ഇന്നും അവര്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയല്ല. അത്‌ സ്വന്തം ജീവിതത്തെ ബാധിക്കുന്നതായാലും. നായര്‍ സമുദായത്തിനൊഴികെ മറ്റ്‌ സമുദായങ്ങള്‍ക്ക്‌ ഇന്ന്‌ ഉടമസ്ഥാവകാശം അനുവദനീയമല്ല. ലോകത്തെ 1.3 ദശലക്ഷം സ്ത്രീകള്‍ ഇന്നും പൂര്‍ണ ദരിദ്രരാണ്‌. സ്ത്രീകളും പുരുഷന്മാരും ഒരേ ജോലി ചെയ്യുമ്പോഴും അവരുടെ ശമ്പളം തുല്യമല്ല. അതുകൊണ്ടുതന്നെ അവരുടെ വരുമാനം കുറവാണ്‌.

ഇന്‍സ്പയറിംഗ്‌ ചേഞ്ച്‌- മാറ്റത്തിനുള്ള ശ്രമം അതാണ്‌ വെറും സന്ദേശമായി ഒതുങ്ങുന്നത്‌. കഴിഞ്ഞവര്‍ഷത്തെ സന്ദേശം എന്തായിരുന്നു എന്നോ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ സമയമായി എന്നായിരുന്നു. എന്നിട്ട്‌ സ്ത്രീകള്‍ക്കെതിരെ-പ്രായഭേദമെന്യേ- ബാലികമാര്‍ തൊട്ട്‌ വൃദ്ധകള്‍ വരെ- ലൈംഗിക-ശാരീരികാക്രമണത്തിന്‌ വിധേയരാകുന്നു. ബലാല്‍സംഗം, പെണ്‍വാണിഭം, ഗാര്‍ഹികപീഡനം, ലൈംഗികാതിക്രമം എല്ലാം ഇന്ന്‌ സമൂഹം അവഗണിച്ചു തുടങ്ങുന്ന സാധാരണ സംഭവങ്ങളായി മാറുകയാണ്‌. രക്ഷിക്കേണ്ടവര്‍ പോലും അക്രമികളാകുന്ന ഈ കാലഘട്ടത്തില്‍ അച്ഛന്‍ മകളെയും സഹോദരന്‍ സഹോദരിയെയും അമ്മാവന്‍ മരുമകളെയും മുത്തച്ഛന്‍ പേരക്കുട്ടിയെയും ബലാല്‍സംഗം ചെയ്യുന്നു. വര്‍ധിച്ചുവരുന്ന- ജീവിതശൈലിയായി മാറുന്ന- പെണ്‍വാണിഭത്തിലേക്ക്‌ സ്വന്തം അമ്മ പോലും മകളെ വില്‍ക്കുന്നു. പറവൂര്‍ പെണ്‍കുട്ടിയും വരാപ്പുഴ പെണ്‍കുട്ടിയും തന്നെ ഉദാഹരണങ്ങള്‍.

യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞിരിക്കുന്നത്‌ സമത്വവും പുരോഗതിയും സ്ത്രീകളുടെ ഫണ്ടമെന്റല്‍ റൈറ്റുകളാണ്‌ എന്നാണ്‌. അവര്‍ മനുഷ്യവിഭവശേഷിയാണ്‌. അവര്‍ക്ക്‌ വിഭവസമാഹരണത്തിനും സമ്പത്ത്‌ വര്‍ധനക്കും പുരോഗതിക്കും സുസ്ഥിര സമൂഹത്തിനും രൂപം കൊടുക്കാന്‍ ത്രാണിയുള്ളവരാണ്‌. സ്ത്രീകള്‍ വിഭവസമാഹരണശേഷിയുള്ളവരും മറ്റും ആയതിനാല്‍ സമൂഹത്തില്‍ പലതലത്തിലും അവര്‍ക്ക്‌ സംഭാവന നല്‍കാന്‍ സാധിക്കും.

പക്ഷെ പുരുഷസമൂഹം അവരുടെ മാനുഷിക വിഭവശേഷിയെ നശിപ്പിച്ച്‌ അവരെ ലൈംഗികോപകരണമാക്കി അവരുടെ സമ്പാദ്യത്തില്‍ പോലും അവര്‍ക്ക്‌ അവകാശം നല്‍കാതെ രണ്ടാംകിടക്കാരാക്കുകയാണ്‌. സ്വന്തം കാര്യത്തില്‍ പോലും തീരുമാനമെടുക്കാനാവാത്ത സ്ത്രീയുടെ ബുദ്ധിശക്തി മരവിക്കും. ഇന്ന്‌ സ്ത്രീകള്‍ വിദ്യാഭ്യാസം നേടി ജോലി നേടി സമൂഹത്തില്‍ ദൃശ്യത നേടിയെങ്കിലും മാനസികസമത്വം നേടിയില്ല. സ്ത്രീകള്‍ തലപ്പത്തുള്ള കോര്‍പ്പറേറ്റുകള്‍ വന്‍വിജയമാണെന്ന്‌ ശീമാട്ടിയും ഒഇഎന്നും മറ്റും തെളിയിക്കുന്നു.

പക്ഷെ സ്ത്രീകള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ സാന്നിധ്യമില്ല. രാജ്യസഭയിലും ലോക്സഭയിലും അസംബ്ലികളിലും അവരുടെ സാന്നിധ്യം നാമമാത്രം. സ്പീക്കര്‍ സ്ത്രീയായതുകൊണ്ടോ ഷീലാ ദീക്ഷിത്‌ കേരളാ ഗവര്‍ണര്‍ ആയതുകൊണ്ടോ സാമൂഹ്യപുരോഗതിയോ സ്ത്രീ ശാക്തീകരണമോ നടക്കുന്നില്ല. സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ പോലും ഇന്നും ശീതീകരണമുറിയിലാണ്‌.

സ്ത്രീകള്‍ ശരീരം മാത്രമാകുമ്പോള്‍ വണ്ടികള്‍, വഴികള്‍, രാത്രികള്‍ എല്ലാം അവര്‍ക്കന്യമാണ്‌. ട്രെയിനില്‍ ഒറ്റയ്‌ക്ക്‌ യാത്രചെയ്താല്‍ സൗമ്യയുടെയോ ജയശീലയുടെയോ അവസ്ഥ നേരിട്ടേക്കാം. സ്ത്രീ നിരന്തരം ലൈംഗികദാഹികളാലും മദ്യപരാലും വേട്ടയാടപ്പെടുകയാണ്‌. യുഎന്‍ വനിതകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ക്യാമ്പെയിന്‍ വേണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇന്ത്യ ലോകത്തെ താമസിക്കാന്‍ കൊള്ളാത്ത രണ്ടാമത്തെ രാജ്യമാണെന്നും ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ 7.1 ശതമാനം കൂടുകയാണെന്നും ബലാല്‍സംഗങ്ങളില്‍ ഒന്‍പത്‌ ശതമാനം വര്‍ധനയുണ്ടെന്നും സിആര്‍ബി പറയുന്നു.

ഈ വനിതാദിനത്തില്‍ ശക്തയായ പത്രപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക്‌ ഉല്‍ബോധിപ്പിക്കാനുള്ളത്‌ സ്ത്രീകള്‍ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവനവന്റെ ന്യായമായ അവകാശങ്ങള്‍ സ്വായത്തമാക്കണമെന്നും സമൂഹത്തില്‍ തലയുയര്‍ത്തിനിന്ന്‌ തന്റെ കഴിവുകള്‍ ആരെയും ഭയപ്പെടാതെ തെളിയിക്കണമെന്നുമാണ്‌. സ്ത്രീകള്‍ ഇഴജന്തുക്കളല്ല. പുരുഷന്മാരെപ്പോലെ ബുദ്ധിപരതയും ശരീരഘടനയും ശരീരബലവും ഉള്ളവരാണ്‌. അത്‌ യഥാവിധി ഉപയോഗിക്കാനുള്ള തന്റേടമാണ്‌ സ്ത്രീ ആര്‍ജിക്കേണ്ടത്‌. തന്റേടം എന്നു പറഞ്ഞാല്‍ ‘തന്റെ ഇടം.’

ലീലാ മേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.