പത്തനംതിട്ട: എഐസിസി അംഗം പീലിപ്പോസ് തോമസ് രാജിവച്ചു. പ്രാഥമികാംഗത്വവും എല്ലാ പദവികളും രാജി വയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് വി. എം സുധീരന് ഫാക്സ് അയച്ചതായും അദ്ദേഹം പറഞ്ഞു.
അപമാനവും നിന്ദയും സഹിച്ച് നിശബ്ദനായി ഇനി പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും അതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: