കീവ്: നാലുമാസമായി തുടരുന്ന ഉക്രെയ്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. രാഷ്ട്രം വിഭജിക്കണമെന്ന ആവശ്യവുമായി റഷ്യന്‍ അനുകൂല ക്രമിയന്‍ പ്രവിശ്യ രംഗത്ത്. റഷ്യയുടെ ഭാഗമാകാന്‍ ക്രിമിയന്‍ പ്രവിശ്യാ പാര്‍ലമെന്റ് തീരുമാനിച്ചു.
റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതു സംബന്ധിച്ച തീരുമാനത്തില്‍ മാര്‍ച്ച് 16ന് ജനഹിത പരിശോധന നടത്തുമെന്നും ക്രിമിയന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. അതേസമയം തീരുമാനത്തിനെതിരേ ഉക്രെയ്ന് ഇടക്കാല സര്‍ക്കാരും പാശ്ചാത്യ ശക്തികളും രംഗത്തെത്തി. മേഖലയില്‍ പിടിമുറുക്കിയ റഷ്യയുടെ നിയന്ത്രണത്തിലാണ് ക്രിമിയന്‍ പാര്‍ലമെന്റെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഉക്രെയ്ന് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി.
ഉക്രെയ്ന് ഭരണഘടനയോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള വെല്ലുവിളിയാണ് വിഭജന തീരുമാനമെന്ന് അമേരിക്ക പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ റഷ്യയുമായി നിശ്ചയിച്ചിരുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് യൂറോപ്യന്‍ യൂണിയന് പിന്മാറി. ജൂണില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ജി8 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ യൂറോപ്യന്‍ യൂണിയന് നിര്‍ത്തി വച്ചു. ഉക്രെയ്ന് ശിഥിലീകരണ നടപടികളില്‍ നിന്ന് റഷ്യ പിന്മാറണമെന്നും യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: