കൊച്ചി: എറണാകുളത്തെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി എറണാകുളം പ്രസ്ക്ലബ്ബും വനിതാകമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച മാധ്യമസെമിനാര്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. വനിതകമ്മീഷന് അംഗം ലിസി ജോസ് അധ്യക്ഷത വഹിച്ചു. വനിതാകമ്മീഷന് മുന്‍കൈ എടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നതായും അതിക്രമത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് സഹായം നല്‍കുകയാണ് ഈ സമിതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം ആവശ്യമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറം ലോകത്തെ അറിയിക്കുവാനുള്ള ബാധ്യത വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനവും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മൊബെയില്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങള്‍ എത്തരത്തില്‍ പ്രയോജനപ്പെടുത്താം എന്നും ചിന്തിക്കണമെന്നും മേയര്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തണമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് ലിസി ജോസ് അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബത്തില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ ആണ് ഒരു സ്ത്രീ പീഡനം കൂടുതല്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥകാരണം ഉല്മൂലനം ചെയ്താല്‍ മാത്രമേ സ്ത്രീക്ക് മാന്യമായ ഇടം സമൂഹത്തില്‍ ലഭിക്കുകയുള്ളുവെന്നും ലിസി ജോസ് അഭിപ്രായപ്പെട്ടു.
പ്രതിവര്‍ം 10,000 ത്തോളം പരാതികളാണ് വനിതാകമ്മീഷന് മുമ്പാകെ വരുന്നതെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറില്‍ ഭാരത്മാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം പ്രൊഫസര്‍ ഡോ.കൊച്ചു റാണി ജോസഫ്, കൊച്ചി ചെയില്‍ഡ് ഫൗണ്ടേഷന് സിഇഒ ഡോ.ജോസഫ് എന്നിവര്‍ ക്ലാസ് എടുത്തു. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ആര്.ആര്.ജയറാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: