കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് കുരിക്കാട് റോഡിന് സമീപം കൊച്ചിന് റിഫൈനറിയില്‍ നിന്നു കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് പൊതുമരാമത്ത് വകുപ്പിന് ടാറിംഗ് ജോലികള്‍ക്കായി എത്തേണ്ട ടാര്‍ ടാങ്കര്‍ ലോറികളില്‍നിന്നു മോഷണം നടത്തി കരിംചന്തയില്‍ മറിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. പൊതുമരാമത്ത് വിഭാഗം കരാറുകാരനായ വൈക്കം പുതിയകാവ് മെയിന്റോഡില്‍ വേമ്പനാട്ടു വീട്ടില്‍ മാത്യു മകന് വി.എം. ജോസ് (56), വൈക്കം ചെമ്പ് കുലശേഖര മംഗലം ആര്‍ഷ നിവാസില്‍ നാരായണ പിള്ള മകന് ബാബു എന്ന് വിളിക്കുന്ന രാധാകൃഷ്ണന് (53), പിറവം വെളിയനാട് പുതുകുളം കരയില്‍ വട്ടപ്പിള്ളി നിരപ്പേല്‍ വീട്ടില്‍ ദാമോദരന്‍ മകന് അനില്‍കുമാര്‍ (44), തൃപ്പൂണിത്തുറ എരൂര്‍ അനപ്പറമ്പ് കരയില്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ സേവിയര്‍ മകന് റോയ് സേവിയര്‍ (40), മുളന്തുരുത്തി വെട്ടിക്കല്‍ കരയില്‍ ചെമ്പോത്ത് തുരുത്ത് വീട്ടില്‍ ജോര്‍ജ് മകന് നോബി ജോര്‍ജ് (34) എന്നിവരെയാണ് ഷാഡോപോലിസ് ഹില്‍പ്പാലസ് പോലീസിന്റെ സഹായത്താല്‍ പിടികൂടിയത്. ഒരു ലോറിയുടെ ്രെഡെവര്‍ ഓടി പോയിരുന്നു. ടാര്‍ ഊറ്റികൊണ്ടിരുന്ന ഒരു ടാങ്കര്‍ ലോറി സഹിതം അഞ്ച് നിറലോറികള് പോലിസ് പിടിച്ചെടുത്തു. സ്ഥലത്തിനു സമീപമായി ടാങ്കര്‍ ലോറികളില്‍നിന്നും അനധികൃതമായി ഊറ്റി നിറച്ച് വെച്ചിരുന്ന 36 ടാര്‍ ബാരലുകളും പോലിസ് കണ്ടെടുത്തു. രാത്രി പത്ത് മണി മുതല്‍ റെയ്ജ് തുടങ്ങി. പന്ത്രണ്ടു മണിക്കാണ് നടപടി ക്രമം അവസാനിച്ചത്.
ഇരുനൂറ്റി പത്ത് ലിറ്ററോളം ഉള്‍ക്കൊള്ളുന്ന ഒരു ബാരലിന് ഏകദേശം പതിനായിരം രൂപയോളം വിപണി വിലവരും. ഒരു ലോറിയില്‍നിന്നു നാലോളം ബാരലുകളില്‍ വരെ സംഘം ഊറ്റി മറിച്ച് വില്പന നടത്താറുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. 12,000 മുതല്‍ 15,000 ലിറ്റര്‍ വരെ ടാറുകളാണ് ഒരു ടാങ്കര്‍ ലോറിയില്‍ സാധാരണ കയറ്റിക്കൊണ്ടുപോകാറുള്ളത്.
രാത്രി കാലങ്ങളിലാണ് ടാര്‍ ഊറ്റിയിരുന്നത്. ലോഡ് ഇറക്കിയതിനുശേഷവും ലോറികളില്‍നിന്ന് സംഘം ടാര്‍ ഊറ്റിയിരുന്നു. പുറകുവശം തുണിയും ഡീസലും ഉപയോഗിച്ച് കത്തിച്ച് ചൂട് പിടിപ്പിച്ചാണ് ഊറ്റിയിരുന്നത്. പിടിച്ചെടുത്ത രണ്ട് ലോറികള്‍ ഷൊര്‍ണൂര്‍ പൊതുമരാമത്ത് വകുപ്പിലേയ്ക്ക് കൊണ്ട് പോകേണ്ടതും ഒരു ലോറി ആലപ്പുഴ പൊതുമരാമത്ത് വകുപ്പിലേയ്ക്ക് കൊണ്ട് പോകേണ്ടതും,മറ്റൊരു ലോറി എറണാകുളം പൊതു മരാമത്ത് വകുപ്പിലേയ്ക്ക് കൊണ്ട് പോകേണ്ടതുമായിരുന്നു . ഇതുമായി ബന്ധപ്പെട്ട് മറ്റു കണ്ണികള്‍ ഉണ്ടോയെന്നും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ച് ഊറ്റിയെടുക്കുന്ന ടാര്‍ ബാരലുകളുടെ ആവശ്യക്കാര്‍ ആരൊക്കെയാണന്നും പരിശോധിച്ച് വരുന്നുണ്ട്. കാസര്‍കോഡ്, പാലക്കാട്, തൃശൂര്‍ തുടങ്ങിയ വിവധ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇത്തരം ലോബികള്‍ പ്രവര്‍ത്തിക്കുന്നതയാണ് പ്രാഥമിക വിവരം. എത്രനാള്‍ മുതലാണ് സംഘം ഇത്തരത്തില്‍ ടാര്‍ ഊറ്റിയിരുന്ന തെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഹില്‍പ്പാലസ് പോലീസ് കേസ് എടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും .
നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ ടാര്‍ ഉപയോഗിക്കാത്തതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പൊതുമരാമത്തിന്റെ റോഡ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള ടാര്‍ ഊറ്റി എടുക്കുന്ന സംഘത്തെ സിറ്റി പോലീസ് പിടികൂടിയത് എന്നത് ശ്രദ്ധേയമാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജെയിംസ് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനി ഐ.പിഎസ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (അഡ്മിന് & ്രെകെംസ് ) മുഹമ്മദ് റഫീക്ക് എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസി.പോലീസ് കമ്മീഷണര്‍ എം.രമേശ്കുമാര്‍, ഷാഡോ എസ്.ഐ. എ.അനന്തലാല്‍, ഹില്‍പ്പാലസ് എസ്.ഐ. സന്തോഷ്, എസ്.ഐ അസീസ്, എ.എസ്.ഐമാരായ നിത്യനന്ത കമ്മത്ത്, എല്ദോക, സിവില്‍ പോലീസ് ഓഫിസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, ജോമോന്, ബാബു, ആന്റണി, രഞ്ജിത്ത്, യൂസഫ്, ജയരാജ്, സിബിന്, ഷൈമോന്‍, ലാലു, ജേക്കബ്ബ്, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: