കൊച്ചി: കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രശ്നത്തില്‍ കോണ്‍ഗ്രസ് വെട്ടില്‍. കത്തോലിക്കാ സഭ അന്ത്യശാസനം നല്‍കിയതോടെയാണിത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനമാണ് അന്ത്യശാസനം നല്‍കിയത്. ക്രിസ്ത്യന്‍ സഭ ആവശ്യപ്പെട്ട പ്രകാരം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്.
പുതിയ വിജ്ഞാപനവും സഭാ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതാകില്ലെന്ന സൂചനയുമുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച ഓഫീസ് മെമ്മോറാണ്ടം അംഗീകരിക്കാനാകില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ വ്യക്തമാക്കി. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സഭ ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേന്ദ്രം പരിഗണിക്കാനിടയില്ല. ഓഫീസ് മെമ്മോറാണ്ടത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പുതിയ വിജ്ഞാപനത്തിലുമുണ്ടാവുക എന്നാണ് സൂചന. ആ സാഹചര്യത്തില്‍ അന്തിമ സമരത്തിനൊരുങ്ങാനാണ് സഭ തീരുമാനം. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാവുകയാണ്. ഇന്ന് ഉച്ചക്ക് പുതിയ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. വിജ്ഞാപനം തൃപ്തികരമല്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിലും സഭാ നേതൃത്വത്തിലും ഉയരുന്നത്.
വിജ്ഞാപനം എതിരായാല്‍ ഇന്ന് വൈകിട്ട് നടക്കുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗവും കോണ്‍ഗ്രസിനെ തളള്ിപ്പറഞ്ഞേക്കും. സഭയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കുക.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ സീറോ മലബാര്‍ സഭ നേതൃ യോഗത്തിലുയര്‍ന്നത്. കോണ്‍ഗ്രസ് തങ്ങളോട് അനീതി കാണിച്ചുവെന്ന വിമര്‍ശനമായിരുന്നു ശക്തമായത്. എന്നാല്‍ ബദല്‍ നിലപാടിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ല.
തെരഞ്ഞടുപ്പിനു ശേഷം കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതും സഭയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടല്ല നടപ്പാക്കണമെന്ന നിലപാടാണ് ബിജെപിയുടേത്. അതേ സമയം പ്രശ്നത്തില്‍ നിന്ന് മുതലെടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമത്തോടും കരുതലോടെയാണ് സഭാ നേതൃത്വം പ്രതികരിക്കുന്നത്. തെരഞ്ഞടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ വരുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള സമ്മര്‍ദ്ദമാണ് സഭാ നേതൃത്വം ഇപ്പോള്‍ നടത്തുന്നത്.
ഇടുക്കിയിലും വയനാടും ഇടതുമുന്നണി സ്വതന്ത്രരെ പിന്തുണക്കുമെന്ന വാര്‍ത്തകള്‍ ഇന്നലെ കെസിബിസി നേതൃത്വം നിഷേധിച്ചു. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും വയനാട്ടില്‍ പശ്ചിമ ഘട്ട ജന സംരക്ഷണ സമിതിയും നടത്തുന്ന പോരാട്ടങ്ങളെ പിന്തുണക്കുക എന്ന തീരുമാനം മാത്രമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളതെന്ന് സഭാ വക്താവ് ഫാ .ജോര്‍ജ് മഠത്തിപ്പറമ്പില്‍ പറഞ്ഞു. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. അതേ സമയം വിജ്ഞാപനം അനുകൂലമല്ലെങ്കില്‍ എന്തു തീരുമാനമെടുക്കുമെന്ന വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല.
ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് യോഗത്തില്‍ അധ്യക്ഷനായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസുമായി വഴി പിരിയേണ്ടി വന്നാല്‍ ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ സ്വതന്ത്രരെ മത്സരിപ്പിക്കാനാണ് ആലോചനയെന്നും സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് പുറത്തു വന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. കേരള കോണ്‍ഗ്രസിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: