കല്‍പ്പറ്റ: താമരശേരി ചുരത്തിന് കരിന്തണ്ടന്റെ പേര് നല്‍കണമെന്നും നാലാം കരിന്തണ്ടന് സ്മൃതിയാത്ര ഒമ്പതിന് നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ പത്തിന് അടിവാരത്തുനിന്ന് ആരംഭിക്കുന്ന യാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പണിയ സമുദായ അംഗങ്ങള്‍ പങ്കെടുക്കും. നാലുവര്‍ഷം മുമ്പ് നൂറില്‍ താഴെ ആളുകളാണ് യാത്രയില്‍ പങ്കെടുത്തിരുന്നതെങ്കില്‍ ഈ വര്‍ഷം ആയിരത്തിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, പള്ളിയറ രാമന്, ബി.വി. ബോളന്, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍, വാസുദേവന്‍ ചീക്കല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തും. ചന്തുണ്ണി, ബാലകൃഷ്ണന് എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍ എന്‍.പി. പത്മനാഭന് പതാക കൈമാറും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അണിനിരക്കുന്ന യാത്രയക്ക് ചിപ്പിലിത്തോട് രണ്ടാം വളവ്, നാലാം വളവ്, ഒമ്പതാം വളവ്, വ്യൂപോയിന്റ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് ലക്കിടി ചങ്ങലമരച്ചുവട്ടില്‍ യാത്ര അവസാനിക്കും. സമാപന പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കരിന്തണ്ടന് സ്മാരകം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. താമരശേരി ചുരത്തിന് കരിന്തണ്ടന്റെ പേര് നല്‍കണം, ലക്കിടിയില്‍ കരിന്തണ്ടന് മൂപ്പന്റെ പ്രതിമ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കും.
സ്മൃതിയാത്രയ്ക്ക് മുന്നോടിയായി പണിയ സമുദായാംഗങ്ങള്‍ക്കായി നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റ്, ഉപന്യാസം, ചിത്രരചന, പ്രസംഗ മത്സരങ്ങളിലെ വിജിയകള്ക്കുള്ള സമ്മാനം സമാപനസമ്മേളനത്തില്‍ നല്‍കും. വരും ദിവസങ്ങളില്‍ മൂപ്പന് സമ്മേളനവും വനിതാസമ്മേളനവും സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് വാസുദേവന്‍ ചീക്കല്ലൂര്‍, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍, ഇ.കെ. സോമന്, ചന്തുണ്ണി, ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: