കെയ്റോ: ഈജിപ്റ്റില്‍ പലസ്തീന് സായുധ ഗ്രൂപ്പായ ഹമാസിനെ നിരോധിച്ചു. ഭീകര സംഘടനയായി ഹമാസിനെ പ്രഖ്യാപിക്കണമെന്നും രാജ്യത്ത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കെയ്റോ കോടതിയുടേതാണ് ഉത്തരവ്.
നേരത്തെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാനും ഹമാസ് ഒരുമ്പെടുന്നതായി സൈന്യം ആരോപിച്ചിരുന്നു. ഈജിപ്ത് ഗാസ അതിര്‍ത്തിയിലുള്ള സിനായ് മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഹമാസ് പിന്തുണക്കുന്നതായും ഈജിപ്ത് സൈന്യം സംശയിക്കുന്നു.
ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്ന ഹമാസിനെ മുഖ്യ സുരക്ഷാ ഭീഷണിയായിട്ടാണ് ഈജിപ്ത് സര്‍ക്കാര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: