ആലുവ: ആളൊഴിഞ്ഞ പറമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തനിയെ തീപിടിച്ചു. ഈ സമയം ആരും കാറില്‍ ഉണ്ടാകാതിരുന്നത് ദുരന്തം ഒഴിവാക്കി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ആലുവ അശോകപുരം മനയ്ക്കപ്പടിക്ക് സമീപമായിരുന്നു തീപിടിക്കല്‍.
പാലാ സ്വദേശിയായ സെബാസ്റ്റ്യന്റേതാണ് കാര്‍. ഇദ്ദേഹത്തിന് മനയ്ക്കപ്പടിയില്‍ സ്വന്തം പേരില്‍ കുറച്ച് സ്ഥലമുണ്ട്. അവിടെയ്ക്കെത്തിയതായിരുന്നു അദ്ദേഹം. ആലുവ സ്വദേശിയായ സുഹൃത്ത് വരുന്നതും കാത്ത് 15 മിനിറ്റോളം അദ്ദേഹം കാറില്‍ കാത്തിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയ പറമ്പിന് സമീപമുള്ള അയല്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കുകമ്പോഴായിരുന്നു തീപിടിത്തമുണ്ടായത്.
കാറിലുണ്ടായിരുന്ന ഒന്നേക്കാല്‍ ലക്ഷം രൂപയും പാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് മുതലായ രേഖകളും ഒപ്പം കത്തിനശിച്ചു. ആലുവയില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ആലുവ കുന്നത്തേരി സ്വദേശിയും സുഹൃത്തുമായ സുഭാഷിന്റെ സഹായത്തോടെ ടാക്സി വിളിച്ചാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: