റിയാദ്: റിയാദില്‍ കാറപകടത്തില്‍ ഉപ്പള ബേക്കൂരിലെ ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ റിയാദില്‍ നിന്നും 70 കി.മീ അകലെ റിയാദ് മക്ക ഹൈവേയിലാണ് അപകടമുണ്ടായത്. ബേക്കൂര്‍ കെടാക്കല്‍ ഹൗസില്‍ അബ്ദുല്‍ ലത്തീഫ് (37), പിതാവ് അറബി(65), മാതാവ് ആയിഷാബി (54), ലത്തീഫിന്റെ എട്ടുമാസം പ്രായമുളള മകന് അബ്ദുര്‍ റഹിമാന്‍ എന്നിവരാണ് മരിച്ചത്.
അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ കര്‍ണാടക മുഡിപ്പു സ്വദേശിനി നിഷ, മക്കളായ ആയിഷ ലുബാന്, മുഹമ്മദ് ലിഹാന്‍, നിഷയുടെ സഹോദരന് നിസാര്‍, ബന്ധു ഹാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉംറ നിര്‍വഹിച്ച് റിയാദിലേക്ക് കാറില്‍ മടങ്ങുമ്പോള്‍ റോഡരികിലെ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വ്യാഴാഴ്ചയാണ് ഒമ്പതംഗ കുടുംബം റിയാദില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്.
റിയാദിലെ ഫസാ ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ ലത്തീഫ്. മാതാപിതാക്കളെ ഏതാനും ദിവസം മുമ്പാണ് ഉംറ നിര്‍വഹണത്തിനായി സന്ദര്‍ശക വിസയില്‍ റിയാദിലേക്ക് കൊണ്ടുവന്നത്. നാലുവര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ലത്തീഫ് നേരത്തെ അബുദാബിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: