ഏലൂര്‍: പത്ത് വയസുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. വടുതല സ്വദേശി ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഏലൂര്‍ ഗവ. യുപി സ്കൂള്‍ വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഏലൂര്‍ സൗത്തില്‍ പ്രതിഫലം വാങ്ങി വീട് പണിതുവരികയാണ്. ഇവരുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്താണ് പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. സ്കൂളില്‍നിന്ന് വന്ന കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപിക ചോദ്യം ചെയ്തപ്പോള്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: