മോസ്കോ: യുക്രൈനിലെ രാഷ്ട്രീയസ്ഥിതി സാധാരണ നിലയിലാകും വരെ തങ്ങളുടെ സേന തുടരുമെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ യുക്രൈന് അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയുമായുള്ള എല്ലാവിധ സൈനിക സഹകരണവും മരവിപ്പിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ക്രിമിയ പൂര്‍ണമായി റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. ക്രിമിയയോട് ചേര്‍ന്ന കെര്‍ച്ച് കടലിടുക്കില്‍ റഷ്യന്‍ കപ്പലുകള്‍ റോന്തുചുറ്റുന്നുണ്ട്. ഏതുസമയവും ഉപയോഗപ്പെടുത്താനാകും വിധം കവചിത വാഹനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. കരിങ്കടലിലെ റഷ്യന്‍ താവളമായ സെവസ്റ്റൊപോളിലും പടയൊരുക്കം തകൃതിയാണ്. യുക്രൈനിലെ പ്രധാന സൈനിക താവളങ്ങള്‍ക്ക് ചുറ്റും റഷ്യന്‍സേന നിലയുറപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, നാവിക കേന്ദ്രങ്ങള്‍ എന്നിവയും റഷ്യന്‍ സേന കൈവശപ്പെടുത്തി. ഒന്നര ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ യുദ്ധസജ്ജരായുള്ളത്.
മറുവശത്ത്, സാങ്കേതികത്തികവിലും എണ്ണത്തിലും ദുര്‍ബലമാണെങ്കിലും ഏത് ആക്രമണവും നേരിടാന്‍ യുക്രൈനിനുള്ളത്. സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊത്തം1,30,000 സൈനികരാണ് യുക്രെയ്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: