ദമാസ്കസ്: സിറിയന്‍ ഭീകരര്‍ തട്ടിക്കോണ്ടുപോയ മാധ്യമ പ്രവര്ത്തകന് മോചിതനായി. സ്പാനിഷ് മാധ്യമ പ്രവര്‍ത്തകനായ മാര്ജിനെദാ ആണ് മോചിതനായത്.
കഴിഞ്ഞ സെപ്തംബറിലാണ് പോരാട്ടം രൂക്ഷമായ ഹമ നഗരത്തില്‍ നിന്ന് ഭീകരര്‍ ഇയാളെ തട്ടിക്കോണ്ടു പോയത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലിവാന്ഡ് എന്ന സംഘടനയാണ് ഇയാളെ തട്ടിക്കോണ്ടു പോയത്.
ഇയാള്‍ ഇപ്പോള്‍ തുര്‍ക്കിയിലാണ്. മോചിതനായ വിവരം സ്പെയിന് പ്രധാനമന്ത്രിയേയും കുടുംബത്തേയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: