കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച 32ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ജാഫ്നയിലെ ഡെല്‍ഫ്റ്റ് ഐലെറ്റ് തീരത്തിനടുത്ത് വച്ചാണ് അറസ്റ്റ്.
ഇവരുടെ എട്ട് ബോട്ടുകള്‍ തിങ്കളാഴ്ച പിടിച്ചെടുത്തതായി നാവികസേന വക്താവ് അറിയിച്ചിട്ടുണ്ട്. ഇവരെ കന്കേശാന്തുരൈ തുറമുഖത്തെത്തിച്ച് അധികൃതര്‍ക്ക് കൈമാറി.
ജനുവരിയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ മത്സ്യബന്ധന ചര്ച്ചകള്ക്കെതിരായി മത്സ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിച്ചതിനാലാണ് അറസ്റ്റെന്നാണ് ഫിഷറീസ് മന്ത്രാലയ വക്താവ് നരേന്ദ്ര രാജപ്സെ പറഞ്ഞത്.
പ്രധാനമന്ത്രി മന്മോഹന് സിംഗും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപ്സെയും ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: