കൊച്ചി: കരാര്‍തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ആക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്. രഘുരാജ് ആവശ്യപ്പെട്ടു. ഉള്‍നാടന്‍ ദേശീയ ജലപാതാ കോണ്‍ട്രാക്ട്സ് വര്‍ക്കേഴ്സ് യൂണിയന് (ബിഎംഎസ്) വാര്‍ഷികസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും ദേശീയ ജലപാതയില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളവും താമസസൗകര്യവും നല്‍കണമെന്നും രഘുരാജ് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കെ.എസ്. സജീവന് (പ്രസിഡന്റ്), എം.എസ്. വിനോദ്കുമാര്‍ (സെക്രട്ടറി), വി.വി. വിജയന് (ട്രഷറര്‍), കെ.എ. സാജന്, ടി. ഷണ്മുഖന് (വൈസ് പ്രസിഡന്റ്), സുശാന്ത് മണ്ഡല്, സി.എച്ച്. സിജു (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: