ബീജിംഗ് : ചൈനയുടെ പബ്ലിക് സെക്യുരിറ്റി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡില്‍ നൂറുകണക്കിന് പിഞ്ചുകുട്ടികളെ രക്ഷപ്പെടുത്തി. നാലു സുപ്രധാന റാക്കറ്റുകളെ തകര്‍ത്താണ് പോലീസ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്ട്ട്ചെയ്യപെടുന്നു. കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വെബ്സൈറ്റുകളുടെ മറവിലാണ് കുഞ്ഞുങ്ങളെ കടത്തിയിരുന്നത്. ഇത്തരത്തില്‍ നാലു വെബ്സൈറ്റുകളില്‍ പ്രവര്ത്തിച്ചിരുന്നവരില്നിന്നും സംശയമുള്ള 2000 ത്താളം പേരെ പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. 382 നവജാതശിശുക്കളെയാണ് പോലീസ് റെയിഡില്‍ രക്ഷപ്പെടുത്തിയത്. അനധികൃതമായി പ്രവര്‍ത്തിച്ച ദത്തെടുക്കല്‍ വെബ്സൈറ്റുകള്‍ മനുഷ്യകടത്ത് നടത്തുന്നവര്‍ക്ക് കൂടുതല്‍ സ്വകാര്യത നേടികൊടുത്തതായി മിനിസ്ട്രി അറിയിച്ചു. ചൈനാസ് ഓര്‍ഫന്‍ നെറ്റ് വര്‍ക്ക്, ഡ്രീം അഡോപ്ഷന്‍ ഹോം എന്നീ അനധികൃത വെബ്സൈറ്റുകളിലൂടെ കുഞ്ഞുങ്ങളെ കടത്തിയവര്‍ പിടിയിലായിട്ടുണ്ട്. കണ്ടെടുത്ത നാനൂറോളം പിഞ്ചുകുഞ്ഞുങ്ങളെ എങ്ങനെ മാതാപിതാക്കള്‍ക്ക് കൈമാറുമെന്നതിനെ കുറിച്ച് അധികൃതര്‍ സൂചനകള്‍ നല്‍കിയില്ല. ചൈനയില്‍ വ്യാപകമായി കുട്ടികളെ തട്ടികൊണ്ടുപോകലും മനുഷ്യകടത്തും നടകക്കുന്നുണ്ട്്. ഒറ്റ കുട്ടി സബ്രദായമുള്ള ചൈനയില്‍ ഈ നിയമം മൂലമാണ് മനുഷ്യകടത്ത് കൂടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുവേ അണ്കുഞ്ഞുങ്ങളോട് താല്പര്യമുള്ള ചൈനീസ് ജനത പെണ്‍കുഞ്ഞുങ്ങളെ അബോര്‍ട്ട് ചെയ്യുകയോ വില്ക്കുകയോ ചെയ്യുന്നത് പതിവായി തീര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴുള്ള പിഴയും ശിക്ഷയും കുഞ്ഞുങ്ങളെ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇരട്ടിയാക്കാനുള്ള തീരുമാനത്തിലാണ് ചൈനീസ് സര്‍ക്കാര്‍. ഹോസ്പിറ്റലുകളില്‍ അമ്മമാരെ പരിശോധിക്കുന്ന ഡോക്ടര്‍മാരും കുഞ്ഞുങ്ങളെ വില്‍ക്കുന്നതിന് സഹായിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴു നവജാത ശിശുക്കളെ മനുഷ്യകടത്തുകാര്‍ക്ക് വിറ്റ ഡോക്ടറെ കോടതി ശിക്ഷിച്ചിരുന്നു. ഹോസ്പിറ്റലുകളില്‍ നഴ്സിന്റെ രൂപത്തിലെത്തുവരെയും, സ്കൂളിന് വെളിയില്‍ വച്ച് കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകുന്നവരെയും സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: