കോട്ടയം: ജില്ലാ കുടുംബക്ഷേമ സ്റ്റോറിന്റെ ശിലാസ്ഥാപനം ഇന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. വൈകുന്നേരം 4.30ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ അജിത് കുമാര്‍ മുഖ്യാതിഥിയായിരിക്കും.
മുനിസിപ്പല്‍ ചെയര്മാന് എംപി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധാ കുര്യന്, മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.ഫ്രാന്‍സിസ് ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജോര്‍ജ് എസ്.പാലമറ്റം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നിസാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റജീന അഗസ്റ്റിന്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ബി.തങ്കമ്മ എന്നിവര്‍ ആശംസ നേരും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.എം.ഐഷാഭായി സ്വാഗതവും ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍ പി.സി. ജോസഫ് നന്ദിയും പറയും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് കോണ്‍ഫറന്‍സ് ഹാളോടുകൂടിയ ബഹുനില മന്ദിരമാണ് നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: