പനച്ചിക്കാട്: ദക്ഷിണ മൂകാംബി ഹിന്ദുമഹാസംഗമത്തിന്റെ ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സി.ആര്. രാജേഷ് കണിയാന്മല അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് കെ.എന്‍.നാരായണന് നമ്പൂതിരി ഓഫീസ് ഉത്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ആള് ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ ജനറല്‍ സെക്രടറി അനീഷ് എന്‍.പിള്ള നിര്‍വ്വഹിച്ചു. ഹിന്ദു മഹാസംഗമത്തിന്റെ ആദ്യ നിധി എസ്.ആര്.കൃഷ്ണകുമാറില് നിന്നും കെ.എന്‍.നാരായണന് നമ്പൂതിരി ഏറ്റുവാങ്ങി. ശ്രീജിത്ത് പനച്ചിക്കാട് സ്വാഗതവും രാജേഷ് പാത്താമുട്ടം നന്ദിയും പറഞ്ഞു. വിവിധ സാംസ്കാരിക സാമുദായിക ക്ഷേത്ര സംഘടനാപ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: