ബീജിങ്: അമേരിക്ക നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചൈന അപലപിച്ചു. മറ്റുരാജ്യങ്ങളുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തുന്ന, പാകിസ്ഥാനില്‍ പെയിലറ്റില്ലാവിമാനങ്ങള് അയക്കുന്ന, തടവുകാരെ പീഡിപ്പിക്കുന്ന അമേരിക്കക്ക് ഇതര രാജ്യങ്ങളിലെ മനുഷ്യാവകാശ നിലയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ചൈന ചൂണ്ടിക്കാട്ടി. ചൈനയിലെ മനുഷ്യാവകാശങ്ങളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് യുഎസ് പുറത്തുവിട്ട സാഹചര്യത്തിലാണ് ചൈനയുടെ ബദല്‍ റിപ്പോര്‍ട്ട്. ചൈന ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഭരണ നിയമ സംവിധാനങ്ങളെയും അവിടങ്ങളിലെ വംശീയ പ്രശ്നങ്ങളെയും പര്‍വതീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ചൈന കുറ്റപ്പെടുത്തുന്നു.
യുഎസ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 2013 ലെ മനുഷ്യാവകാശ റിപ്പോര്‍ട്ടിനെതിരെ അമേരിക്കയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ചൈനയുടെ മറുപടി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, സ്വന്തം രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയിലും കൈകടത്തുന്ന രാജ്യമാണ് അമേരിക്കയെന്ന് ചൈന കുറ്റപ്പെടുത്തുന്നു. 2004 മുതല്‍ ഇതിനകം പാകിസ്താനില്‍ അമേരിക്ക 376 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതും ഗ്വണ്ടാനമോ തടങ്കല്‍ പാളയത്തില്‍ യു.എസ് നടത്തുന്ന ക്രൂര മര്‍ദനങ്ങളും ചൈന റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: