ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു മാസത്തേയ്ക്ക് ഏകപക്ഷീയമായ വെടിനിര്‍ത്തലിന് താലിബാന്റെ തീരുമാനം. അഫ്ഗാന് അതിര്‍ത്തിയിലെ ഒരു ഗോത്രമേഖലയില്‍ 23 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ താലിബാന് പ്രതിനിധികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതോടെയാണ് ഈ തീരുമാനം.
താലിബാന് കൗണ്‍സിലിന്റെയും സംഘടനാ മേധാവിയുടെയും യോജിച്ച തീരുമാനമാണിതെന്ന് താലിബാന് വക്താവ് ഷാഹിദുള്ള ഷാഹിദ് പറഞ്ഞു. ഈ തീരുമാനത്തെ തങ്ങളുടെ സഹപ്രവര്‍ത്തകരും മാനിക്കുമെന്നും ഇക്കാലയളവില്‍ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമെന്നും വക്താവ് അറിയിച്ചു.
സര്‍ക്കാരില്‍നിന്നും ലഭിച്ച നല്ലരീതിയിലുള്ള പ്രതികരണത്തെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായതെന്ന് ഷാഹിദ് പറഞ്ഞു.
താലിബാന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചര്‍ച്ചയ്ക്കായുള്ള സന്ദേശത്തിന് കാത്തിരിക്കുകയാണെന്നും സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകള്‍ക്കായുള്ള സമിതിയുടെ കോര്‍ഡിനേറ്റര്‍ ഇര്ഫാന് സിദ്ദിഖി പറഞ്ഞു.
താലിബാനുമായി ഒരു കാര്യമായ ചര്‍ച്ചയുണ്ടായാല്‍ നിര്‍ത്തിവെച്ചിരുന്ന ഉടമ്പടി പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗതിയുണ്ടാകുമെന്നും സിദ്ദിഖി പറഞ്ഞു.
ഏഴുവര്‍ഷമായി തുടരുന്ന കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ താലിബാനുമായി കഴിഞ്ഞമാസമാണ് ഇസ്ലാമാബാദ് സമാധാന ചര്‍ച്ചയാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: