തിരുവനന്തപുരം: സമയം കഴിഞ്ഞില്ല, ഇനിയാണെങ്കെിലും ഒന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കിട്ടും നല്ലവിലയുളള ഒരു ഇന്‍വെര്‍ട്ടര്‍, അതും തികച്ചും സൗജന്യമായി.കാര്യം നിസാരം, വൈദ്യുതി ബോര്‍ഡിന്റെ ലാഭ പ്രഭാ പദ്ധതിയില്‍ അംഗമാകുക, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക,അത്രമാത്രം.
വൈദ്യുതി പാഴാക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും കുറയ്ക്കാന്‍ ഊര്‍ജ്ജവകുപ്പ് കൊണ്ടുവന്ന ലാഭപ്രഭയുടെ രണ്ടാം ഘട്ടമാണ്ഇപ്പോള് നടക്കുന്നത്.വൈദ്യുതി ഉപയോഗം കുറച്ചാല്‍ പലതരംസമ്മാനങ്ങളും ആനുകൂല്യങ്ങളും ഒക്കെയാണ്നല്കുക. കഴിഞ്ഞ വര്‍ഷം നിരവധി സമ്മാനങ്ങള്‍ നല്കി. കൂടാതെ ലാഭപ്രഭയില്‍ രജിസ്റ്റര്‍ ചെയ്ത 1.37 ലക്ഷം പേര്‍ക്കും സിഎഫ്എല്‍ നല്കി.
ഇക്കുറി മൊത്തം രണ്ടുകോടിയുടെ സമ്മാനങ്ങളാണ്നല്കുന്നത്. വൈദ്യുതി ഉപയോഗം ഏറ്റവുമധികം കുറച്ചവര്‍ക്ക് ഒരു കിലോവാട്ടിന്റെ സൗരോര്‍ജ പഌന്റാണ് ബമ്പര്‍ സമ്മാനമായി ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, സോളാര്‍ പ്രോജക്ടിനുള്ള സബ്സിഡി നടപടികളിലെ കാലതാമസവും ഉപഭോക്താവിനുണ്ടാകാവുന്ന അധികച്ചെലവും പരിഗണിച്ച് ഇതിനുപകരം സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ നല്‍കാനാണ് തീരുമാനം. 50 ഇന്വര്ട്ടറുകളാണ് നല്‍കുന്നത്. 4500 സൗരോര്‍ജ റാന്തലാണ് മറ്റൊരു പ്രധാന സമ്മാനം.
പുറമേ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അഞ്ചു കിലോവാട്ടിന്റെ സൗരോര്‍ജ പഌന്റും നല്‍കും. ഓരോ ജില്ലയിലും 10 സ്കൂളുകളില്‍ വീതം ഇത് സ്ഥാപിക്കാന്‍ ആറു കോടി രൂപയാവും.
വേനല്‍ക്കാലത്തെ ഗാര്‍ഹിക ഉപഭോഗം നിയന്ത്രിക്കുന്നതിന് കുട്ടികളുടെ സഹായം ഉറപ്പാക്കാനാണ് ഈ പദ്ധതി.നോ ലോഡ് ഷെഡിംഗ് പദ്ധതി വിജയകരമായി നടപ്പാക്കിയ ഫീഡറുകളുടെ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനസമ്മാനമായി സി. എഫ്. എല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ലാഭപ്രഭ പദ്ധതി വഴി കഴിഞ്ഞ വര്‍ഷം 22 ലക്ഷം യൂണിറ്റ് കറന്റാണ് ലാഭിച്ചത്. പ്രതിദിനം 20,000 യൂണിറ്റ് വൈദ്യുതി ലാഭിച്ചു.
ഇതിനുപുറമേ നോ ലോഡ് ഷെഡിംഗ് കാമ്പയിനിലൂടെ പത്തു ഫീഡറുകളില്‍ നിന്നുമാത്രം ഒന്‍പതുലക്ഷം യൂണിറ്റ് വൈദ്യുതിയും മിച്ചംപിടിക്കാനായി. 2013 മാര്‍ച്ച് 23 മുതല്‍ മേയ് 31 വരെയായിരുന്നു പദ്ധതി. ഇക്കുറിയും അതില്കുറയാത്ത നേട്ടം ഉണ്ടാക്കാമെന്നാണ്അധികൃതരുടെ പ്രതീക്ഷ.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: