കറുകച്ചാല്‍: ഇടയരിയ്ക്കപ്പുഴ ഉമാമഹോശ്വര ക്ഷേത്രത്തില്‍ ഒന്‍പതു മാസത്തിലൊരിക്കല്‍ നടത്തുന്ന മംഗല്യപൂജ ഇന്നു നടക്കും. പ്ലാക്കപ്പുഴ മനയ്ക്കല്‍ ഹരിഹരഹരിനാരായണ ശര്‍മ്മ, ഇടക്കോട്ടില്ലം നാരായണന് നമ്പൂതിരി, കേശവന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. മഹാദേവന് പാര്‍വതീ സമേതനായി ഒറ്റ ശ്രീകോവിലില്‍ കിഴക്കോട്ടു ദര്‍ശനം നല്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇടയരിയ്ക്കപ്പുഴ ഉമാമഹേശ്വര ക്ഷേത്രമെന്നു ഭാരവാഹികള്‍ അറിയിച്ചു. വ്രതം അനുഷ്ഠിച്ചാണ് ഭക്തര്‍ മംഗല്യപൂജയില് പങ്കെടുക്കുന്നത്. വിവരങ്ങള്‍ 9747871990.
പ്രതികരിക്കാൻ ഇവിടെ എഴുതുക: