കാലടി: അടുത്തവര്‍ഷത്തോടെ അങ്കമാലി ശബരിപാത പൂര്‍ത്തികരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് കെ.പി.ധനപാലന് എംപി പറഞ്ഞു. അങ്കമാലി – ശബരി റെയില്‍പാതയില്‍ അങ്കമാലി മുതല്‍ കാലടിവരെയുള്ള ഭാഗങ്ങളില്‍ റെയില്‍വേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി എറ്റെടുത്തു നല്കുന്നതിലുള്ള കാലതാമസമാണ് പണി നീണ്ടുപോകാന്‍ ഇടയാക്കിയത്. സാമ്പത്തിക പ്രശനമായിരുന്നു അതിന് കാരണം. റെയില്‍വേക്ക് ഭൂമി വിട്ടു കൊടുത്തവര്‍ക്ക് പണം കിട്ടാന്‍ വൈകിയത് കാരണം പലര്‍ക്കും പകരം ഭുമി വാങ്ങാനോ വീടു പണിയാനോ കഴിയാതെ വിഷമിച്ചു.24.5ഹെക്ടര്‍ ഭൂമി എറ്റെടുത്തു. നെടുമ്പാശ്ശേരി അങ്കമാലി മറ്റൂര്‍ വടക്കുംഭാഗം വില്ലേജിലായാണ് ഇവ. 110 വീടുകള്‍ നഷ്ടമായി. കാലടിക്കടുത്തെ വട്ടത്തറ കോളനിയിലാന് ഇതില്‍ 50ല്‍പരം വീടുകള്‍ ഉണ്ടായിരുന്നത്. കാലടി റെയില്‍വേ സ്റ്റേഷന് ഇതിന് സമീപത്താണ്.നിരവധി പേര് ഇതിനായി കഷ്ടപെട്ടിട്ടുണ്ട്. അതിന്റെ പൂര്‍ത്തികരണമാണ് അങ്കമായി മുതല്‍ കാലടി വരെയുള്ള 8 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പാളങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നതെന്ന് കെ.പി.ധനപാലന് എം.പി.പറഞ്ഞു. ഈ ദൂരത്തിനുള്ളില്‍ രണ്ട് റെയില്‍വേ മേല്പാലവും രണ്ട് അടിപാതയും ഉണ്ട്.
അങ്കമാലിയില്‍ നിന്നും കാലടിയില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് പോകുന്ന ഭാഗങ്ങളിലാണ് മേല്പാലങ്ങള് സ്ഥാപിക്കുന്നത്. മൂന്നു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് ഭൂമി ഉയര്‍ത്തിയതിന് ശേഷമാണ് ട്രാക്കില്‍ മെറ്റല്‍ സ്ഥാപിക്കുന്നത്. 1 മീറ്റര്‍ നിളത്തില് ട്രാക്കില്‍ വിതറാനായി 1660 കിലോ മെറ്റല്‍ വേണം. 2000 മീറ്റര്‍ റെയില്‍വേ ട്രാക്ക് സ്ഥാപിക്കാനായി 160 ഉരുക്ക് പാളങ്ങളാണ് ഉപയോഗിക്കുന്നത്. 280 കിലോ ഭാരമുള്ള പിഎസ്സി സ്ലാബ് തമിഴ്നാടില്‍ നിര്‍മ്മിക്കുന്നതാണ്. 1കിലോ മീറ്ററില്‍ 2000 എണ്ണമാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ആവശ്യമായ മെറ്റീരിയില്‍ പൂര്‍ണ്ണമായും എത്തി കഴിഞ്ഞു.
കെ.കെ.ബിജുവിന്റെ നേതൃത്വത്തില്‍ കോടത്ത് കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. രണ്ട് മാസത്തിനുള്ളില്‍ 8 കിലോ മീറ്റര്‍ ദൂരത്തില്‍ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ പണി പൂര്‍ത്തികരിക്കും.നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ കാലടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ബി.സാബു,കോണ്‍ഗ്രസ്സ ബ്ലോക്ക് പ്രസിഡണ്ട് സാംസണ് ചാക്കോ,ജില്ല കമ്മിറ്റി അംഗം ജോയ് പോള്‍, മണ്ഡലം പ്രസിഡണ്ട് കെ.സി.ബേബി, ബ്ലോക്ക ഭാരവാഹികളായ വാവച്ചന് താടിക്കാരന്,ബിജോയ് കുടിയിരിപ്പില് പഞ്ചായത്തഗംങ്ങളായ അംബിക ബാലകൃഷണന്,റെന്നിപാപ്പച്ചന്,ജയന്തി ശിവന്, ശാന്താ ചാക്കോ എന്നിവരും റോബിന് അറക്കല്‍,എം.ഓ.ആന്റണി,എം.ഡി.ആന്റു, റെയില്‍വേ ഉദ്യോഗസ്ഥന്മാരായ സീനിയര്‍ സെക്ഷന്‍ ട്രാക്ക് എന്‍ജിനിയര്‍ വി.ഐ.മൊയ്തീന്, പി.എ.ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: