ഹൃദയം കൊണ്ടു മാത്രമല്ല ബുദ്ധി കൊണ്ടും ചിന്തിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന്് സ്ത്രീകള്‍ എന്നേ തെളിയിച്ചുകഴിഞ്ഞതാണ്. അതിര്‍ത്തി സുരക്ഷാസേനയിലെ വനിതാ വിഭാഗമാകട്ടെ ഏത് പ്രതിസന്ധിയിലും പതറാതെ മുന്നേറാനുള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയും കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക ഓപ്പറേഷനുകളില്‍ വിദഗ്ധരായവര്‍ക്ക് സ്പെഷ്യല്‍ കമാന്‍ഡോ പരിശീലനം നല്‍കാനൊരുങ്ങുകയാണ് ബിഎസ്എഫ്. യുദ്ധ മുന്നണിയിലടക്കമുള്ള സംഘര്‍ഷ മേഖലകളിലേക്കാണ് ഇനി ഇവര്‍ക്ക് കടക്കേണ്ടത്.
അതിര്‍ത്തി സേനയിലെ വനിതാപ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗമായാണ് ബിഎസ്എഫ് വനിതാ സൈനികോദ്യാഗസ്ഥരെ നിയമിച്ചത്. ഇത്തരത്തില്‍ നിയമിതരായവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് സ്പെഷ്യല്‍ കമാന്‍ഡോ പരിശീലനം ലഭിക്കുന്നത്. പട്രോളിങ്ങിനും സുരക്ഷാപരിശോധനക്കും മാത്രമല്ല സൈനിക വിഭാഗങ്ങളുടെ തന്ത്രപ്രധാന സ്ഥാനത്തേക്കും വനിതകളെത്തുന്നതിന്റെ തുടക്കമാണിത്. ഒപ്പം വനിതാസൈനികരുടെ ശാക്തീകരണവുമാകുമിത്. ബി എസ് എഫില്‍ നിലവില്‍ 1200 വനിതകള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് സ്പെഷ്യല്‍ കമാേന്ാ പരിശീലനം നല്‍കുന്നതോടെ ദ്രുതകര്‍മ്മ സംഘത്തില്‍ ഉള്‍പ്പെടെ സേവനം ലഭ്യമാകും. 44 ആഴ്ച്ചത്തെ കഠിനപരിശീലനമാണ് ഇതിനായി നല്‍കുന്നത്. തുടര്‍ന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികകളിലേക്ക് നിയമനവും ലഭിക്കും.
കഴിഞ്ഞ വര്‍ഷം മുതലാണ് ബിഎസ്എഫില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്്ഥരെ ഉള്പ്പെടുത്തിതുടങ്ങിയത്. സൈന്യത്തിന്റെ മൊത്തം ശക്തിയുടെ മൂന്ന് ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. ആദ്യ വനിതാസൈനികരെ പാക്- ബംഗ്ലാദേശ് അതിര്‍ത്തികളിലാണ് നിയമിച്ചത്. പട്രേളിംഗും സുരക്ഷാപരിശോധനയുമായിരുന്നു പ്രധാന ചുമതല. അതിര്‍ത്തി കടന്നെത്തുന്ന സ്ത്രീകളുടെ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വനിതാ സൈനികരുടെ സേവനം പ്രയോജനപ്രദമായി. പുരുഷ സൈനികരെപ്പോലെ തന്നെ കാര്യപ്രാപ്തിയോടെ അതിര്‍ത്തി കാത്ത് തങ്ങള്‍ ഒട്ടും പിറകില്‍ അല്ലെന്ന് ഈ വനിതാസുരക്ഷാ ഉദ്യോഗസ്ഥര്‍ തെളിയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: