കോട്ടയം: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെ.എന്‍.ഇ.എഫ്) കോട്ടയം ജില്ലാ സമ്മേളനം ഞായറാഴ്ച കോട്ടയത്ത് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് ജില്ലാ പ്രസിഡന്റ് ജയിംസ്കുട്ടി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വനം-ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണവും അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ സമ്മേളന സുവനീര്‍ പ്രകാശനവും നിര്‍വഹിക്കും.കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട്, മേഖലാ സെക്രട്ടറി ജയിസണ്‍ മാത്യു, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അനിയന് മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് റ്റി.യു. മാത്യു, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനം കെ.എന്‍.ഇ.എഫ് പ്രസിഡന്റ് ഇ.വി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. മിനി അരവിന്ദ്, സിജി ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്ക് ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, ജോണ്സണ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: