കോട്ടയം: നാളികേര വികസന ബോര്‍ഡിന്റെയും സംസ്ഥാന എക്സൈസ് വകുപ്പിന്റയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നീരയുത്പാദനത്തിനും, നീര സംസ്കരണത്തിനുശേഷം വിപണിയിലെത്തിക്കുന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും വിപണന ഉത്ഘാടനം മാര്‍ച്ച് 2 ന് രാവിലെ 10.30 ന് കോട്ടയം ബി. സി. എം. കോളജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
ചടങ്ങില്‍ മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിക്കും. വിവിധ ഏജന്‍സികള്‍ക്കുള്ള നീരയുത്പാദന ലൈസന്‍സ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മന്ത്രി കെ.എം.മാണി മുഖ്യപ്രഭാഷണവും നീരയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ആദ്യവിപണനവും നിര്‍വഹിക്കും.
ബോര്‍ഡിന്റെ ധനസഹായത്തോടെ നീരയുത്പാദനത്തിലും സംസ്കരണത്തിലും ഗവേഷണം നടത്തുന്ന കളമശ്ശേരി എസ്.സി.എം.എസ് പരിശീലനം നല്കിയ നീര ടെക്നീഷ്യന്മാര്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും, മന്ത്രി കെ.പി.മോഹനന് നീര ഉത്പാദന ഉപകരണങ്ങള്‍ വിതരണം ചെയ്യും, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ് നീരയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളേയും അധികരിച്ച് വിഷയാവതരണം നടത്തും. എക്സൈസ് വകുപ്പിന്റെ നിയമവശങ്ങള്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ആര്.കെ.ശ്രീകുമാരന്‍ ചെട്ടിയാര്‍ വിശദീകരിക്കും. എം.പി, .ജോസ്.കെ.മാണി, എം.എല്‍.എ.സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ സുബ്രതാ വിശ്വാസ് , വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ അജിത്കുമാര്‍, മുനിസിപ്പല്‍ ചെയര്മാന് എം.പി.സന്തോഷ്കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്. അജിത്കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി.രാജേന്ദ്രന്, അസോസിയേറ്റ് ഫാം ഡയറക്ടര്‍ ഡോ.വി.കെ,രാജു, കേരള റ്റോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന് എന്‍.അഴകേശന്, കര്‍ഷക പ്രതിനിധി ബാബു ജോസഫ്, കണ്ണൂര്‍ തേജസ്വിനി കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രതിനിധി സണ്ണി ജോര്‍ജ്ജ്, എസ്സ്.സി.എം.എസ്സ് ഗ്രൂപ്പ് ചെയര്മാന് ഡോ.ജി.പി.സി.നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്‍സി പാറയില്‍ മറ്റ് ജനപ്രതിനിധികള്‍, നീര കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.ചടങ്ങില്‍ എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, സ്വാഗതവും നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ കെ.മുരളീധരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: