ആലപ്പുഴ: കയര്‍പിരി തൊഴിലാളികളുടെ അടിസ്ഥാന വേതനം 300 രൂപയായി വര്‍ധിപ്പിച്ചെന്ന് മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ ഇത് 260 രൂപയാണ്. മാര്‍ച്ച് ഒന്നുമുതല്‍ കൂലിവര്‍ധനവ് നിലവില്‍ വരും.
കൂലി വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കയറിന്റെ വിലയും വര്‍ധിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചകഴിഞ്ഞതായും മന്ത്രി അറിയിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ തൊണ്ട് സംഭരിക്കുവാനും ചകിരിനാര് ഉല്‍പ്പാദിപ്പിക്കാനും തയ്യാറാകുന്ന കയര്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഇതിനായി പ്രത്യേക പദ്ധതിയും തയ്യാറാക്കും. എന്സിആര്ഇ വികസിപ്പിച്ചെടുക്കുന്ന മിനി ഡിഫൈബറിങ് മെഷീനുകള്‍ സംഘങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കയര്‍ സഹകരണ സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വേതനം ഉയര്‍ത്തിയത്. ചകിരിനാരിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ കെ.മദനനന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: