ഹോങ്കോങ്: പ്രമുഖ ഹോങ്കോങ് പത്രത്തിന്റെ മുന്‍ പത്രാധിപര്‍ക്ക് അജ്ഞാതന്റെ കുത്തേറ്റ് ഗുരുതരപരിക്ക്. മിങ് പോ പത്രത്തിന്റെ എഡിറ്ററായിരുന്ന കെവിന് ലൊ ചുനിനാണ് ബൈക്കിലെത്തിയ ഹെല്‍െമറ്റ് ധാരിയുടെ കത്തിക്കുത്തേറ്റത്. ആസ്പത്രിയിലായ ചുനിന്റെ നില ഗുരുതരമായി തുടരുകയാണ്.
അക്രമിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. പത്രസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കങ്ങള്‍ക്കെതിരെ ആറായിരം പത്രപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ആസ്ഥാനമന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ആക്രമണം. ചൈനീസ് സമ്മര്‍ദത്തിന് വഴങ്ങി ഹോേങ്കാങ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം.
മിങ്പോ പത്രം ചുനിനെ നീക്കി ചൈനീസ് അനുകൂലിയെ പത്രാധിപരാക്കിയത് വിവാദമുയര്‍ത്തിയിരുന്നു. 1997ലാണ് ഹോങ്കോങ് ചൈനയില്‍ നിന്ന് സ്വതന്ത്രമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: