പരപ്പ: രാജ്യത്ത് അലയടിക്കുന്ന മോദിതരംഗം മലയോര മേഖലകളിലും പ്രതിഫലിക്കുന്നു. പരമ്പരാഗതമായി സിപിഎമ്മിണ്റ്റേയും കോണ്‍ഗ്രസിണ്റ്റേയും കുത്തകയായിരുന്ന പ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നു. കിനാനൂറ്‍ കരിന്തളം, ബളാല്‍, കോടോംബേളൂറ്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിയില്‍ ചേര്‍ന്ന ഇരുന്നൂറോളം യുവാക്കള്‍ക്ക് ഇന്നലെ അംഗത്വം നല്കി. പരപ്പ ടൗണില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് അംഗത്വ വിതരണം നടത്തിയത്. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്കെത്തുമെന്ന് സുരേന്ദ്രന് പറഞ്ഞു. മലയോര താലൂക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത് രാഷ്ട്രീയ നേട്ടമായി കോണ്‍ഗ്രസ് ഉയര്ത്തിക്കാണിക്കുന്നതിനിടെയാണ് മലയോരത്തുനിന്നും യുവാക്കള്‍ ബിജെപിയിലേക്ക് സജീവ പ്രവര്‍ത്തനത്തിനായി കടന്നു വരുന്നത്. കോണ്‍ഗ്രസിണ്റ്റേയും സിപിഎമ്മിണ്റ്റേയും പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. പുതുവോട്ടര്‍മാരും ബിജെപിയില്‍ തന്നെയാണ് പ്രതീക്ഷ വെക്കുന്നത്. ഇടത്തോട്, പരപ്പ, ബാനം, കായക്കുന്ന് തുടങ്ങി രാഷ്ട്രീയ എതിരാളികളുടെ കോട്ടയിലാണ് മോദി തരംഗം വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ നായകത്വത്തില്‍ ആകൃഷ്ടരായാണ് തങ്ങള്‍ ബിജെപിയിലെത്തുന്നതെന്ന് യുവാക്കള്‍ പ്രതികരിച്ചു. കേരളത്തിലെ ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം മടുപ്പിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ മോദിതരംഗം മലയോരത്ത് കൂടുതല്‍ ദൃശ്യമാവുകയാണ്. സിപിഎമ്മിണ്റ്റേയും കോണ്‍ഗ്രസിണ്റ്റേയും ശക്തികേന്ദ്രങ്ങളില്‍ പോലും മോദിക്ക് ആശംസയര്‍പ്പിച്ചുള്ള ഫ്ളക്സുകള്‍ നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയത്തിനുമപ്പുറം ബിജെപിക്ക് ലഭിക്കുന്ന പിന്തുണ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. പുതുതായി ചേര്‍ന്നവരെ ആനയിച്ചുകൊണ്ട് പരപ്പ ടൗണില്‍ പ്രകടനം നടന്നു. പ്രമോദ് പരപ്പ, മധു വട്ടിപ്പുന, എ.ചാത്തൂഞ്ഞി, കെ.കെ.നാരായണന്, രാമചന്ദ്രന്, കുമാരന് വട്ടക്കല്ല്, എസ്.കെ.ചന്ദ്രന്, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി.
ജനതാദള്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്
കാഞ്ഞങ്ങാട്: അരയിലെ സോഷ്യലിസ്റ്റ് ജനതയുടെ സജീവ പ്രവര്‍ത്തകരായ സോമന് വട്ടത്തോട്, പുരുഷോത്തമന് പുതിയ പുരയില്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ബിജെപി ബൂത്ത് പ്രസിഡണ്ട് ടി.കുമാരണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗത്വം നല്കി സ്വീകരിച്ചു. ബൂത്ത് കണ്‍വീനര്‍ കെ.കൃഷ്ണന്, ജോയിണ്റ്റ് സെക്രട്ടറി കൃപേഷ് നിരോക്കില്, യുവമോര്‍ച്ച ബൂത്ത് പ്രസിഡണ്റ്റ് പി.കെ.രാജീവന് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വെച്ച് വിവേകാനന്ദ സാംസ്കാരിക കേന്ദ്രം അരയി പാലക്കാല് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കൃപേഷ് നിരോക്കില് (പ്രസി), എന്‍.മനോജ് (വൈസ് പ്രസിഡണ്ട്), സുധീഷ് (സെക്ര), എ.രമേശന് (ജോയിണ്റ്റ് സെക്രട്ടറി), ടി.ഭാസ്ക്കരന്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: