കൊച്ചി: ദുബായില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പെപ്പര്‍ കോണ്‍ക്ലേവില്‍ സിന്തൈറ്റ് ഇന്റസ്ട്രീസിന് കുരുമുളക് അടിസ്ഥാനമാക്കിയ സുഗന്ധവ്യഞ്ജന തൈലങ്ങളുടെയും, സത്തുകളുടെയും മേഖലയിലുളള സംഭാവനകള്‍ക്ക് അംഗീകാരം. സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ.എ.ജയതിലകില്‍ നിന്നും സിന്തൈറ്റ് ഇന്റസ്ട്രീസ് ചെയര്മാന് സി.വി.ജേക്കബ് പ്രശസ്തി പത്രം ഏറ്റുവാങ്ങി.
കുരുമുളക് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സര്‍ക്കാര്‍ തലത്തിലുളള കൂട്ടായ്മയാണ് അന്തരാഷ്ട്ര പെപ്പര്‍ കമ്മ്യൂണിറ്റി. ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയവരാണ് പ്രധാന കുരുമുളക് ഉത്പാദക രാജ്യങ്ങള്‍. 1972ല്‍ ജക്കാര്‍ത്ത ആസ്ഥാനമായാണ് പെപ്പര്‍ കമ്മ്യൂണിറ്റി രൂപം കൊണ്ടത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്തൈറ്റ് ഇന്റസ്ട്രീസ് സുഗന്ധവ്യഞ്ജന തൈലങ്ങളുടെയും, സത്തുകളുടെയും ആഗോള സാന്നിദ്ധ്യമാണ്. മൂല്യ വര്‍ദ്ധിത സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ മേഖലയില്‍ സ്പൈസസ് ബോര്‍ഡിന്റെ നിരവധി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുളള സിന്തൈറ്റ് ഇന്റസ്ട്രീസ് ഈ മേഖലയിലെ ഏറ്റവും മികച്ച കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: