കൊച്ചി : സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന മൊത്തം വായ്പയുടെ 82 ശതമാനം ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിനും 35 ശതമാനം കാറടക്കമുള്ള ഇതര വാഹനങ്ങള്ക്കുമാണെന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബില്‍) പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും വ്യക്തിഗത വായ്പയ്ക്കുമാണ് പ്രിയം. ഈ മേഖലയില്‍ കേരളത്തിനുള്ള മികച്ച വളര്‍ച്ചാ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് സിബില്‍ മാനേജിങ് ഡയറക്ടര്‍ അരുണ്‍ തുക്രാല്‍ പറഞ്ഞു.
കേരളത്തില്‍ വായ്പ എടുത്തിട്ടുള്ള 21 ശതമാനം പേര്‍ക്ക് 800 ന് മേലെയും 40 ശതമാനം പേര്‍ക്ക് 750 ന് മേലെയുമാണ് ക്രെഡിറ്റ് സ്കോര്‍. 45 വയസ് കഴിഞ്ഞവര്‍ ഏറ്റവും കൂടുതലായി വായ്പ എടുക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ വായ്പാ എടുത്തിട്ടുള്ളവരില്‍ 46 ശതമാനം പേര് 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്.ആദ്യമായി വായ്പ എടുക്കുന്നവര്‍ ദേശീയ തലത്തില്‍ 51 ശതമാനമാണെങ്കില്‍ കേരളത്തിലേത് 50 ശതമാനമാണ് കഴിഞ്ഞ മുന്‍ വര്‍ഷത്തിനകം രാജ്യത്ത് പുതുതായി വായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ 150 ശതമാനത്തിലേറെ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ക്രെഡിറ്റ് സ്കോര്‍ ബാങ്കുകളുടേയും ഇതര ധനകാര്യ സ്ഥാപനങ്ങളുടേയും നിഷ്ക്രിയ ആസ്തി കുറക്കുന്നതിനു പുറമെ വായ്പാ എടുക്കുന്ന ആള്‍ക്കും ഗുണകരമാണ്. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്കി വരുന്നുണ്ട്.
സിബില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുന്നോട്ടു വരുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി സിബില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (കണ്‍സ്യൂമര്‍ റിലേഷന്‍സ്) ഹര്ഷാലാ ചാന്ദോര്ക്കര് പറഞ്ഞു. സിബില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും സിബില്‍ ട്രാന്‍സ് യൂണിയന് സ്കോറും www.cibil.com-ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: