പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് പത്തനംതിട്ട കോടതിയില്‍ ഹര്‍ജി നല്കി. വ്യവസായി മല്ലേലില്‍ ശ്രീധരന്‍നായര്‍ നല്കിയ കേസിലെ മൂന്നാം പ്രതിയാണ് ടെന്നി ജോപ്പന്, സരിത എസ്.നായരും ബിജു രാധാകൃഷ്ണനുമാണ് കേസിലെ ഒന്നുംരണ്ടും പ്രതികള്‍.
സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി 40 ലക്ഷം രൂപാ ടിം സോളാറിന്റെ പേരില്‍ സരിതാ നായര്‍ തട്ടിയെടുത്തതായാണ് ശ്രീധരന്‍നായരുടെ പരാതി. പലതവണ പദ്ധതിയുടെ വിശദാംശങ്ങള്‍ ഫോണില്‍ ടെന്നി ജോപ്പനുമായി സംസാരിച്ചതായും സരിതയോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓഫീസിലെത്തി നേരില്‍ കണ്ട് സംസാരിച്ചതായുമുള്ള ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടെന്നി ജോപ്പന് കേസില്‍ മൂന്നാം പ്രതിയായത്. ഈ പ്രതിപട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് ടെന്നിയുടെ ഹര്‍ജിയിലെ ആവശ്യം.
ഇന്നലെ രാവിലെ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയ ടെന്നി ജോപ്പന് അഡ്വക്കേറ്റ് ജി.എം.ഇടിക്കുള മുഖേനയാണ് ക്രിമിനല്‍ നടപടിക്രമം 197 പ്രകാരം ഹര്‍ജി സമര്‍പ്പിച്ചത്.കോടതി മാര്‍ച്ച് 11 ഇത് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: