മനസ്സ് ബാഹ്യലോകത്ത് വന്നതോടെ ധര്മഹാനിവന്ന ഈ ഭൂമിയുടെ ദുഃഖങ്ങളും ദുരിതങ്ങളും പ്രശ്നങ്ങളും തഥാതന്റെ മനസ്സില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ഈ ലോകത്തിന് സംഭവിച്ച ധര്‍മഹാനി ആ കാലം എനിക്ക് കാണിച്ചുതന്നു. ലോകം സ്ഫോട ക വസ്തുക്കള്‍ കൊണ്ട് പൊട്ടിത്തെറിക്കുന്നതും മനുഷ്യന് ധര്മഹാനിവന്ന് നശിക്കുന്നതും ഭൂമി അഗ്നിതുല്യം ജ്വലിച്ച് ദഹിച്ചുപോകുന്നതും ഞാന്‍ ദര്‍ശിച്ചു. ലോകത്തിലെ ജീവരാശികളും മനുഷ്യമക്കളും പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് നശിക്കുന്നത് ഞാന്‍ കണ്ടു. ഇതു കണ്ട് തഥാതന്റെ മനസ്സ് ദുഃഖം കൊണ്ട് നിറഞ്ഞു. ഞാന്‍ പ്രപഞ്ചശക്തിയെ വിളിച്ച് കരഞ്ഞു. രാവും പകലും ഞാന്‍ വേദനകൊണ്ട് പിടഞ്ഞു. ഉറക്കവും ഭക്ഷണവും സാധ്യമല്ലാതായി. ലോകത്തിന്റെ ദുഃഖം കണ്ട് പിടഞ്ഞുകൊണ്ടിരിക്കുന്ന എന്റെ മനസ്സിലേക്ക് ഊഷരമായ ഭൂമിയിലേക്ക് മഴവര്‍ഷിക്കുന്നത് പോലെ അമ്മയുടെ കാരു ണ്യം പെയ്തിറങ്ങി.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: