കോഴിക്കോട്: പിജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
സീറ്റ് വിഭജനം നടക്കുമ്പോള്‍ യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. ജോസഫിനെ സ്വാഗതം ചെയ്യുന്ന ഒരു നീക്കവും എല്‍ഡിഎഫില്‍ ഇല്ല.
മുന്നണി വിട്ടവര്‍ ഒരു സുപ്രഭാതത്തില്‍ തിരിച്ചുവരണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും പിണറായി പറഞ്ഞു.
മുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് തിരികെ വരാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇത് തള്ളിയാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്), 2010ലാണ് എല്‍ഡിഎഫ് മുന്നണി വിട്ടത്.
തുടര്‍ന്ന് കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: