തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് ഇടുക്കി സീറ്റിനേക്കാള്‍ പ്രധാനമെന്നും പി സി ജോര്‍ജ് പറഞ്ഞു. നേരത്തെ വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അനുകൂലമായ ഒരു നടപടിയും കോണ്‍ഗ്രസ് ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്നതാണ് നിലപാട് കടുപ്പിക്കുന്നതെന്നാണ് സൂചന. നവംബര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് പി സി ജോര്‍ജ് ആവശ്യപ്പെടുന്നത്.
കേരളത്തില്‍ 10 ജില്ലകളിലായി 123 ഗ്രാമങ്ങളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവിടെ ഖനനം, പാറഖനനം, മണല്‍ ഖനനം, താപ വൈദ്യുതി നിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററോ അതിനു മുകളിലോ ഉള്ള കെട്ടിടങ്ങള്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, 50 ഹെക്ടറും അതിന് മുകളിലും വിസ്തീര്‍ണമുള്ളതും അഥവാ നിര്‍മിത വിസ്തൃതി 1,50,000 ചതുരശ്ര മീറ്ററും അതിനു മുകളിലും ഉള്ളതുമായ ടൗണ്‍ഷിപ്പും ഭൂവികസന പ്രവര്‍ത്തനങ്ങളും, ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: