പെഷവാര്‍: അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ വസീറിസ്ഥാനില്‍ പാകിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു.
തെക്കന്‍ വസീറിസ്ഥാനിലെ ഷവാല്‍ താഴ് വരയിലും വടക്കന്‍ വസീറിസ്ഥാനിലെ ദട്ടാക്കെല് പ്രദേശത്തുമുള്ള ഭീകരരുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. തെക്കന്‍ മേഖലയിലെ ആക്രമണങ്ങളില്‍ 15 പേരും വടക്കന്‍ മേഖലയിലെ ആക്രമണങ്ങളില്‍ 12പേരുമാണ് മരിച്ചത്.
മരിച്ചവരില്‍ സാധാരണക്കാരുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. താലിബാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാക് സൈന്യം ഭീകരര്‍ക്കു നേരേ ആക്രമണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: