കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത ആയിത്തറ മമ്പറത്ത് ആര്‍എസ്സ്എസ്സ് നേതാവിന്റെ വീട് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. ആര്‍എസ്സ്എസ്സ് ജില്ലാ പ്രചാര്‍ പ്രമുഖും ജന്മഭൂമി കണ്ണൂര്‍ എഡിഷന് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജരുമായ കെ.ബി.പ്രജിലിന്റെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. ശക്തമായ സ്ഫോടനത്തില്‍ വീടിന്റെ വാതിലും ജനലുകളും കസേരകളും മേശയും തകര്‍ന്നു. സംഭവ സമയത്ത് പ്രജില്‍ വീടിനകത്ത് ഉണ്ടായിരുന്നു. സ്ഫോടന ശബ്ദം കേട്ട് അദ്ദേഹം പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
സജീവപ്രവര്‍ത്തകനായ പ്രജിലിനെതിരെ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. തളാപ്പ് അമ്പാടിമുക്കില്‍ സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയത് പ്രജിലായിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബാക്രമണം. 2000 ഒക്ടോബര്‍ 16ന് സിപിഎം അക്രമി സംഘം പ്രജിലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ദീര്‍ഘ നാളത്തെ ചികിത്സക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് വട്ടപ്പാറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമം നടന്നിരുന്നു. ആയിത്തര മമ്പറത്തെ കുന്നുമ്മല്‍ വീട്ടില്‍ മുകുന്ദന്റെ മകന് ശ്യാമിന് നേരെയാണ് ആക്രണമുണ്ടായത്. വട്ടപ്പാറയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ശ്യാമിനെ ഒരു സംഘം ബോംബെറിയുകയായിരുന്നു. അക്രമത്തിനിടയില്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ശ്യാമിനെ പിന്തുടര്ന്നെത്തിയ സിപിഎമ്മുകാര്‍ അക്രമിക്കുകയും ചെയ്തു.
ആര്‍എസ്സ്എസ്സ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ബി.ശ്രീകുമാര്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍, ആര്‍എസ്സ്എസ്സ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, വിഭാഗ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സജീവന് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി, ഒ.രാഗേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: