പാലാ: ലോകാരാദ്ധ്യനായ അമൃതാനന്ദമയീ ദേവിക്കും മഠത്തിനുമെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്കും ആശ്രമത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ പാലായില്‍ മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും അമ്മയുടെ ഭക്തരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ളാലം മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡോ.എന്‍.കെ.മഹാദേവന്, വി.മുരളീധരന്, കെ.എന്‍.വാസുദേവന്‍, വി.കുട്ടികൃഷ്ണന്, ബിനു കൊല്ലപ്പള്ളി, ശംഭുദേവശര്‍മ്മ, എ.കെ.സോമശേഖരന്‍, കെ.എ.ഗോപിനാഥന്, ലീല വിജയപ്പന്, ജി.രണ്‍ജിത്, സോമശേഖരന്‍ നായര്‍, എം.എസ്.ഹരികുമാര്‍, മോഹനന് മുത്തോലി എന്നിവര്‍ നേതൃത്വം നല്കി. ളാലം പാലത്തിന് സമീപം നടന്ന സമ്മേളനത്തില്‍ ഡോ.എന്‍.കെ.മഹാദേവന്, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: