പാമ്പാടി: വെള്ളൂര്‍ ചെറിയ തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ഭാഗവത സൂര്യന് പി.കെ.വ്യാസന് അമനകര മുഖ്യയജ്ഞാചാര്യനായി നടന്നുവരുന്ന മഹാശിവപുരാണ ഏകാദശാഹയജ്ഞത്തിന്റെ സമാപനം ഇന്ന് നടക്കും. രാവിലെ 11ന് സമൂഹക്ഷീരധാര, 1ന് മഹാപ്രസാദമൂട്ട്, 3ന് പാര്ത്ഥിപശിവലിംഗ നിമഞ്ജന ഘോഷയാത്ര, 4ന് അവഭൃഥസ്നാനം എന്നിവ നടക്കും. തുടര്‍ന്ന് ആചാര്യദക്ഷിണ സമര്‍പ്പണം, യജ്ഞപ്രസാദവിതരണം എന്നിവയും നടക്കും. പത്താം ദിവസമായ ഇന്നലെ കലശം, നവഗ്രഹപൂജ എന്നിവ നടന്നു. വൈകിട്ട് 7ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: