കോട്ടയം: ഡിസി സ്മാറ്റിന്റെ വാഗമണ്‍ കാമ്പസില്‍ നടത്തപ്പെടുന്ന എഐസിടിഇ അംഗീകാരമുള്ളതും എംബിഎയ്ക്ക് തത്തുല്യമായി അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുള്ളതുമായ ദ്വിവത്സര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് പ്രോഗ്രാമില്‍ 2014 -16 അദ്ധ്യയന വര്‍ഷത്തിലേക്ക് ഡിസികെഎഫ് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ആര്‍മി, പാരാമിലിറ്ററി വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെയും എക്സ് സര്‍വ്വീസ് കാരുടെയും മക്കള്‍, ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ മക്കള്‍ എന്നിവര്‍ക്കാണ് പ്രസ്തുത സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിശദവിവരങ്ങള്‍ക്ക് 9745607093, 9846869231, 9846219777.
പ്രതികരിക്കാൻ ഇവിടെ എഴുതുക: