ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന് കരുത്തരായ ശ്രീലങ്കയുമായി ഏറ്റുമുട്ടും. 1984-ല്‍ യുഎഇയില്‍ ആരംഭിച്ച ഏഷ്യാകപ്പിന്റെ 12-ാമത് എഡിഷനാണ് ഇത്തവണ ബംഗ്ലാദേശില്‍ അരങ്ങേറുന്നത്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര മണിക്കാണ് ആരംഭിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ അഞ്ച് ടീമുകളാണ് ടൂര്ണമെന്രില് മാറ്റുരയ്ക്കുന്നത്. നാളെ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അഞ്ച് ടീമുകളും പരസ്പരം ഏറ്റുമുട്ടിയശേഷം കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. മാര്‍ച്ച് എട്ടിന് മിര്‍പൂറിലെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ തന്നെ നടന്ന പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് റണ്‍സിന് തകര്‍ത്താണ് പാക്കിസ്ഥാന് ജേതാക്കളായത്.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കിരീടം നേടിയിട്ടുള്ളത് ഇന്ത്യയാണ്. എട്ട് തവണഫൈനലില്‍ കളിച്ച ഇന്ത്യ അഞ്ച് തവണ കിരീടം സ്വന്തമാക്കി. പത്ത് തവണ ഫൈനല്‍ കളിച്ച ശ്രീലങ്ക നാല് തവണയും മൂന്ന് തവണ ഫൈനല്‍ കളിച്ച പാക്കിസ്ഥാന് രണ്ട് തവണയും ചാമ്പ്യന്മാരായിട്ടുണ്ട്.
ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ആഞ്ചലോ മാത്യൂസ് നയിക്കുന്ന ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. മഹേല ജയവര്‍ദ്ധനെ, ദിനേശ് ചണ്ഡിമല്‍, കുമാര്‍ സംഗക്കാര തുടങ്ങിയവരാണ് ശ്രീലങ്കന്‍ നിരയിലെ കരുത്തര്‍. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ട്വന്റി 20, ഏകദിന പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.
ഏഷ്യാകപ്പ് മത്സരക്രമം
ഫെബ്രുവരി 25 പാക്കിസ്ഥാന്-ശ്രീലങ്ക
26 ഇന്ത്യ-ബംഗ്ലാദേശ്
27 പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാന്
28 ഇന്ത്യ-ശ്രീലങ്ക
മാര്‍ച്ച് 1 ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്
2 ഇന്ത്യ-പാക്കിസ്ഥാന്
3 ശ്രീലങ്ക-അഫ്ഗാനിസ്ഥാന്
4 പാക്കിസ്ഥാന്-ബംഗ്ലാദേശ്
5 ഇന്ത്യ-അഫ്ഗാനിസ്ഥാന്
6 ശ്രീലങ്ക-ബംഗ്ലാദേശ്
8 ഫൈനല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: