കൊച്ചി : ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് രാജസ്ഥാനിലെ തപുക്കര പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ചു.
ഹോണ്ട എമേയ്സാണ് പുതിയ പ്ലാന്റില്‍നിന്ന് ആദ്യമായി പുറത്തിറങ്ങുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ, ജപ്പാന്റെ ഇന്ത്യന്‍ എംബസിയിലെ മന്ത്രിയും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ യസുഹിസ കവമുറ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഹോണ്ട സീനിയര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാജസ്ഥാനിലെ ആദ്യത്തെ കാര്‍ നിര്‍മാണ പ്ലാന്റാണ് തപുക്കരയിലേത്. നാനൂറ്റി അമ്പത് ഏക്കര്‍ പ്ലാന്റില്‍ ഫോര്‍ജിങ്, പ്രസ് ഷോപ്പ്, പവര്‍ട്രെയിന്‍ ഷോപ്പ്, വെല്‍ഡ് ഷോപ്പ്, പെയിന്റ് ഷോപ്പ്, പ്ലാസ്റ്റിക് മോള്‍ഡിങ്, എന്ജിന് അസംബ്ലി, ഫ്രെയിം അസംബ്ലി, എന്ജിന് ടെസ്റ്റിങ് സൗകര്യം തുടങ്ങിയവ ഉണ്ടാകും.
3526 കോടി രൂപയാണ് പുതിയ പ്ലാന്റിന്റെ ചെലവ്. 3200 പേര് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഹോണ്ട കാര്‍സിന്റെ രണ്ടാമത്തെ പ്ലാന്റണ് തപുക്കരയിലേത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ കമ്പനിയുടെ പ്രതിവര്‍ഷം നിര്‍മാണശേഷി 240,000 യൂണിറ്റായി വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: