തിടനാട്: ഇടവകാംഗങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി വികാരിയെ മാറ്റിയതില്‍ പ്രതിഷേധിച്ച് പുതുതായി എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞു. തിടനാട് വാരിയാനിക്കാട് പള്ളിയിലെ വികാരി ഫാ. തോമസ് തോട്ടുങ്കലിനെയാണ് സ്ഥലംമാറ്റിയത്. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാ.ജോസഫ് അറയ്ക്കലിനെയാണ് ശനിയാഴ്ച ഒരുവിഭാഗം ഇടവകാംഗങ്ങള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് പാലാ ബിഷപ്പ്ഹൗസിലേക്ക് തിരികെ പോയതിനെത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ പള്ളിയില്‍ നടക്കേണ്ട വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങള്‍ മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: