കാഞ്ഞിരപ്പള്ളി: ബേക്കറി ഉടമയെ കടയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ റിമാന്‍ഡു ചെയ്തു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബേക്കറി നടത്തുന്ന മണ്ണാറക്കയം റെജിയെയാണ് ഞായറാഴ്ച രാത്രിയില്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ ഇത്തിപറമ്പില്‍ ഷിജോ (24), വേട്ടോപാറയില് അരുണ്‍ (23), മാനിടംകുഴി ബിനു (23) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഇവരെ സംഭവം നടന്ന ദിവസം രാത്രിതന്നെ പിടികൂടിയിരുന്നു. രാത്രിയില്‍ കടയിലെത്തിയ സംഘവുമായി ചില്ലറയെചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമ റെജി ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കറിയിലെ സാധനസാമഗ്രികളും തകര്‍ത്തിട്ടുണ്ട്. രാത്രികാലങ്ങളില്‍ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇരുട്ടിന്റെ മറവില്‍ മദ്യപാനവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ പതിവാമ്. പലപ്പോഴും മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. സ്ത്രീകളെ അപമാനിച്ചസംഭവവും ബസ് യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് അടിയന്തരമായ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് വ്യാപാരി വ്യവസായി സംഘടനാകളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: